മലബാര്‍ ഗോള്‍ഡിനെതിരായ​ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ഉത്തരവ്​

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സിന്‍റെ യു.കെയിലെ പുതിയ ഷോറൂം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ബോംബെ ഹൈകോടതി ഉത്തരവിട്ടു. ലണ്ടനില്‍ ബ്രാന്‍ഡ് പ്രമോട്ട് ചെയ്യുന്നതിന് ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സറെ നിയോഗിച്ചതിന്‍റെ പേരിലാണ് ചിലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ പ്രചാരണം നടത്തിയത്.

ഇതിനെതിരെ നല്‍കിയ ഹരജിയിലാണ് വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ കോടതി ഇടക്കാല വിധി പറഞ്ഞതെന്ന്​ മലബാർ ഗോൾഡ്​ അധികൃതർ അറിയിച്ചു. യു.കെയിലെ ബര്‍മിങ്ഹാമില്‍ പുതിയ ഷോറൂമിന്റെ ഉദ്ഘാടന വേളയില്‍ ബ്രാന്‍ഡ് പ്രമോട്ട് ചെയ്യുന്നതിന് പ്രാദേശിക സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സര്‍മാരെ നിയോഗിക്കുന്നതിന് ഒരു കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു.

ഇവര്‍ തിരഞ്ഞെടുത്ത ഇൻഫ്ലുവന്‍സറുമായി ബന്ധപ്പെട്ടാണ് വ്യാജ പ്രാചാരണം നടന്നത്. ഫെസ്റ്റിവല്‍ സീസണില്‍ തങ്ങളുടെ ബിസിനസിനെതിരായി ചിലര്‍ തന്ത്രപൂർവം വ്യാജ പ്രചാരണം നടത്തുകയാണുണ്ടായതെന്ന മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സിന്റെ വാദം അംഗീകരിച്ചാണ് ജഡ്ജി സന്ദീപ് മാർനെ ഇടക്കാല വിധി പറഞ്ഞത്.

Tags:    
News Summary - Order to withdraw defamatory posts against Malabar Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.