ടി.വി. ഇബ്രാഹീം

മുസ്​ലിം സംവരണം വെട്ടിക്കുറക്കുന്ന ഉത്തരവ്​ പിൻവലിക്കണം- ടി.വി. ഇ​ബ്രാഹിം

തിരുവനന്തപുരം: മുസ്​ലിം സംവരണം വെട്ടിക്കുറക്കുന്ന സർക്കാർ ഉത്തരവ്​ സാധൂകരിച്ച്​ ഒക്​ടോബറിൽ ഇറങ്ങിയ പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി. ആദ്യ ഉത്തരവിനെ സാധൂകരിക്കുന്നതാണ്​ പുതിയ ഉത്തരവ്​. ഇതോടെ നിയമനങ്ങളിൽ മുസ്​ലിം സംവരണം രണ്ടു ശതമാനം കുറയും.

2016 ലെ ഭിന്നശേഷി ആക്ട് അനുസരിച്ച് സംസ്ഥാനത്ത് നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സാമൂഹികനീതി വകുപ്പ് ഇറക്കിയ ഉത്തരവ്​ കെ.എസ് ആൻഡ്​​ എസ്.എസ്. ആറിലെ ചട്ടം 17(2)(ബി)(ii) നു വിരുദ്ധമാണ്​. ഔട്ട്​ ഓഫ്​ ടേൺ ഒഴിവാക്കിയപ്പോൾ മുസ്​ലിംകളുടെ രണ്ട് ടേണുകളും ജനറൽ കാറ്റഗറിയിലെ രണ്ടും ടേണും നഷ്ടപ്പെടാൻ കാരണമാവുന്ന നിയമമായി മാറി.

ഭിന്നശേഷിക്കാർക്ക് ഓരോ 25 ടേണുകളുടെ ബ്ലോക്കിലും വെർട്ടിക്കൽ സംവരണത്തിന്റെ ഉള്ളിൽ ഉചിതമായിടത്ത് പരിഗണന നൽകി ഹൊറിസോൻഡലായി സംവരണം നൽകാനാണ് സുപ്രീം കോടതി വിധി. പകരം വെർട്ടിക്കലായി സംവരണം നൽകുന്ന രീതി തുടരുന്നതിനാലാണ്​ ഇങ്ങനെ സംഭവിക്കുന്നത്. നിയമസഭയിൽ മന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമായി സർക്കാർ പ്രവർത്തിക്കുന്നതിനാൽ സ്പീക്കർക്ക് അവകാശ നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Order to cut Muslim reservation should be withdrawn - T.V. Ibrahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.