പ്രമേയത്തിൽ പ്രധാനമന്ത്രിയുടെ പേര്​ ​പരാമർശിക്കണമെന്ന്​ പ്രതിപക്ഷം; എതിർത്ത്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയത്തിൽ പ്രധാനമന്ത്രിയെന്ന്​ പരാമർശിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷം. ​എന്നാൽ, പ്രമേയത്തിൽ പ്രധാനമന്ത്രിയെ പേരെടുത്ത്​ പരാമർശിക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്​. കേന്ദ്രസർക്കാറെന്നാണ്​ പ്രമേയത്തിൽ പറഞ്ഞിരിക്കുന്നതെന്നും പ്രധാനമന്ത്രിയാണ്​ കേന്ദ്രസർക്കാറിനെ നയിക്കുന്നതെന്നും ഇതിനാൽ പ്രത്യേക പരാമർ​ശിക്കേണ്ട ആവശ്യമില്ലെന്നും പിണറായി വിശദീകരിച്ചു.

പക്ഷേ, നിലപാടിൽ പ്രതിപക്ഷ എം.എൽ.എ കെ.സി ജോസഫ്​ ഉറച്ചുനിന്നു. ഇതോടെ ഭേദഗതി നിർദേശം വോട്ടി​നിട്ട്​ തള്ളി. കേന്ദ്ര നിയമത്തിനെതിരെ കേരളം പ്രത്യേക നിയമം കൊണ്ടു വരണമെന്നും കെ.സി ജോസഫ്​ പറഞ്ഞു. ഇക്കാര്യം സർക്കാറിന്‍റെ സജീവ പരിഗണനയിലാണെന്ന്​ മുഖ്യമന്ത്രി അറിയിച്ചു.

കേ​ന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചതിനാൽ വോ​ട്ടെടുപ്പ്​ വേണ്ടി വന്നില്ല. 

Tags:    
News Summary - Opposition wants PM's name mentioned in resolution; CM against

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.