ഉന്നത വിദ്യാഭ്യാസ മേഖല അഴിമതിയുടെ കേന്ദ്രമായി മാറി -ചെന്നിത്തല

തിരുവനന്തപുരം: ഇടത്​ ഭരണത്തിൽ സംസ്ഥാന​ത്തെ ഉന്നത വിദ്യാഭ്യാസ മേഖല അഴിമതിയുടേയും കുംഭകോണത്തി​േൻറയും കെടുക ാര്യസ്ഥതയുടേയും കേന്ദ്രമായി മാറിയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മന്ത്രി ഒരു ​പ്രൊ ചാൻസലർ മാത്ര മാണെന്നും സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം മന്ത്രിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

എം.ജി സർവകലാശാലയിലെയും എ.പി.ജെ. അബ്​ദുൽ കലാം സാ​ങ്കേതിക സർവകലാശാലയി​െലയും മാർക്ക്​ ദാനവുമായും മാർക്ക്​ തിരിമറിയായും​ ബന്ധ​െപ്പട്ട്​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ കുത്തഴിഞ്ഞ പുസ്​തകമായി മാറിയിരിക്കുകയാണ്​. എന്തും നടക്കുന്ന നിലയിലേക്കെത്തിയിരിക്കുന്നു. സർവകലാശാലകളിൽ പാർട്ടി നോമിനികളെ കു​ത്തി നിറച്ച്​​ അവർ പറയുന്ന കാര്യങ്ങൾ നടത്തുന്ന അവസ്ഥയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഉന്നതമായ വിദ്യാഭ്യാസ യോഗ്യതയും പരിചയവുമുള്ള ആ​ളുകളെ നിയമിക്കേണ്ട അക്കാദമിക്​ ബോഡികളിൽ പാർട്ടി താത്​പര്യം മാത്രം പരിഗണിച്ചുകൊണ്ട്​ ചെയ്യുന്ന നടപടികൾ നമ്മു​െട വിദ്യാഭ്യാസ മേഖലയെ തകർത്ത്​ തരിപ്പണമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - opposition leader ramesh chennithala press meet -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.