Posted On
date_range Updated On
date_range ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. തുടർന്ന് പ്രതിപക്ഷം സഭാകവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയപ്പോൾ തന്നെ സർക്കാറിനെതിരായ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കർ രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. മുദ്രവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിലയുറപ്പിച്ചതോടെ ഭരണഘടനാപരമായ ചുമതല നിർവഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.