ഫോർമാലിനിട്ട്​ ചെമ്മീനും മത്തിയും; സാഗർറാണി പിടികൂടി നശിപ്പിച്ചു

ഇരിക്കൂർ: കോവിഡ് 19​െൻറ മറവിൽ ഫോർമാലിനിട്ട മീൻ കച്ചവടം തകൃതി. ഫിഷറീസ്​, ഫുഡ്​ ആൻഡ്​ സേഫ്​റ്റി അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ മത്തിയും ചെമ്മീനും പിടികൂടി നശിപ്പിച്ചു.

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ പഞ്ചായത്തി​​െൻറ വ ിവിധ ഭാഗങ്ങളിലാണ്​ പഴകിയതും ഫോർമാലിൻ കലർന്നതുമായ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചത്​. ഫുഡ് ആൻഡ്​ സേഫ്റ് റി വിഭാഗവും ഫിഷറീസ് വകുപ്പും ചേർന്ന് രൂപീകരിച്ച ‘ഓപ്പറേഷൻ സാഗർ റാണി’ സ്​ക്വാഡ്​ പരിശോധനക്ക്​ നേതൃത്വം നൽകി. ഇരിക്കൂർ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഓഫിസർ കെ. പ്രസാദിന് കിട്ടിയ രഹസ്യവിവരത്തി​​െൻറ അടിസ്​ഥാനത്തിലായിരുന്നു പരിശോധന.

ഇരിക്കൂർ ടൗണിലെ ടാക്സി സ്റ്റാൻഡ്​, കുട്ടാവ്​ മത്സ്യ മാർക്കറ്റുകളിൽ നിന്ന്​ കിലോക്കണക്കിന്​ മത്സ്യം പിടികൂടി. ഇവ ഉദ്യോഗസ്​ഥരുടെ സാന്നിധ്യത്തിൽ തന്നെ നശിപ്പിച്ചു.

Full View

മിക്ക ദിവസങ്ങളിലും ഇരിക്കൂർ, പടിയൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ വാഹനങ്ങളിൽ എത്തിയും പഴകിയ മത്സ്യവിൽപന നടത്തുന്നതായി പരാതിയുണ്ട്. ലോക്ക് ഡൗൺ സമയത്ത് മത്സ്യലഭ്യത തീരെ കുറഞ്ഞതിനാൽ വൻ ഡിമാൻറാണ്. ഗ്രാമീണ മേഖലകളിൽ അത് ചൂഷണം ചെയ്ത് തീവിലക്കാണ് മത്സ്യം വിൽക്കുന്നത്.

മിന്നൽ പരിശോധന സ്ക്വാഡിൽ ഫുഡ് ഇൻസ്പക്ടർ യു. ജിതിൽ, ഫിഷറീസ് ഇൻസ്പെക്ടർ അനീഷ് കുമാർ, ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, സുരേഷ് ബാബു, സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഓഫിസർ കെ. പ്രസാദ് എന്നിവരാണ്​ ഉണ്ടായിരുന്നത്.

Tags:    
News Summary - operation sagar rani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.