മഹേഷിന്‍റെ തീരുമാനം തെറ്റെന്ന് ഉമ്മൻചാണ്ടി 

മലപ്പുറം: കോൺഗ്രസ് വിട്ട സി.ആർ മഹേഷിന്‍റെ തീരുമാനം തെറ്റായെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായിരുന്ന മഹേഷ് ബുധനാഴ്ചയായിരുന്നു കോണ്‍ഗ്രസ് വിട്ടത്. മഹേഷ് ബി.ജെ.പി അനുകൂലനിലപാട് എടുത്തുവെന്നു വിശ്വസിക്കുന്നില്ല. അദ്ദേഹം മറ്റു പാർട്ടികളിലേക്കു പോകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

രാഹുൽ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിൽ നിന്നും മാറണമെന്നും എ.കെ.ആൻറണി മൗനി ബാബയാണെന്നും വിമർശനമുന്നയിച്ച് കഴിഞ്ഞ ദിവസം മഹേഷ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നു രാജിവച്ചത്. 

Tags:    
News Summary - oommenchandy on mahesh's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.