Posted On
date_range Updated On
date_range കരുണാനിധിയുടെ രോഗവിവരം തേടി ഉമ്മൻചാണ്ടി
തിരുവനന്തപുരം: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ രോഗവിവരങ്ങൾ തേടി മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കരുണാനിധിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് ആരോഗ്യനിലയെ കുറിച്ച് ആരാഞ്ഞത്.
ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ഡിസംബർ ഒന്നിനാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോഷകക്കുറവും നിര്‍ജലീകരണവും മൂലം കരുണാനിധി ക്ഷീണിതനായിരുന്നു. പോഷക സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള ചികിത്സ കരുണാനിധിക്ക് നല്‍കുന്നതായി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരവിന്ദന്‍ സെല്‍വരാജ് അറിയിച്ചിരുന്നു.
92കാരനായി കരുണാനിധി ആരോഗ്യവാനാണെന്നും വിദഗ്ധ ചികിത്സക്കായി കുറച്ചുദിവസം ആശുപത്രിയില്‍ തങ്ങേണ്ടിവരുമെന്ന് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.