േകാട്ടയം: കെവിെൻറ കൊലപാതകത്തിൽ പൊലീസ് ഗുരുതരകൃത്യവിലോപം നടത്തിയെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോട്ടയത്ത് മാധ്യമപ്രവർത്തകേരാട് സംസാരിക്കുകയയായിരുന്നു അദ്ദേഹം.
ക്വേട്ടഷൻ സംഘം പൊലീസുമായി ആശയവിനിയമം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗാന്ധിഗനർ എസ്.െഎയുടെ ഫോൺകോൾ ഉൾപ്പെടെയുള്ളവ പരിശോധിക്കണം. പലകേന്ദ്രങ്ങളിൽ ആസൂത്രണം നടത്തി കരുതികൂട്ടിയ കൊലപാകമാണിത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം. ഭരണകക്ഷികൾക്ക് ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്യുന്ന പൊലീസിന് എല്ലാവിധ സംരക്ഷണവും കിട്ടുന്ന സ്ഥിതിയാണ്. കേരളത്തിൽ പൊലീസിെൻറ അച്ചടക്കലംഘനം നിസാരവത്കരിക്കാനാവില്ല. മുഖ്യമന്ത്രിക്ക് പൊലീസിലുള്ള നിയന്ത്രണം നഷ്ടപെട്ടു. നിയമവാഴ്ചയുടെ തകർച്ചയിൽ എത്തിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.