തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ ചുംബനസമര നേതാക്കളായ രാഹുൽ പശുപാൽ, രശ്മി ആർ.നായർ ഉൾപ്പെടെ 13 പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
തിരുവനന്തപുരം പോക്സോ കോടതി കുറ്റപത്രം അംഗീകരിച്ചു. അബ്ദുൽ ഖാദർ, മുബീന, ആഷിഖ്, ലിനീഷ് മാത്യു, ജിനു എന്ന ജിേൻറാ, അജീഷ്, സുൽഫിക്കർ, അച്ചായൻ എന്ന ജോഷി ജോസഫ്, മനാഫ്, ദിലീപ് ഖാൻ, ജോയിസ് ജോസഫ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ഐ.ടി നിയമങ്ങൾ പ്രകാരമാണ് കേസ്. 2015ലാണ് കേസിനാസ്പദമായ സംഭവം. ‘ഏഴ് കൊച്ചു സുന്ദരികൾ’ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ കേരളത്തിലെത്തിച്ച് പ്രതികൾ പെൺവാണിഭം നടത്തിയെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ‘ഓപറേഷൻ ബിഗ് ഡാഡി’ എന്ന പേരിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.