ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി

കണ്ണൂർ: റിലയൻസ് കമ്പനിയുടെ സ്റ്റാഫ് എന്ന വ്യാജേന കോളയുടെ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് മയ്യിൽ സ്വദേശിയിൽ നിന്ന് 12,45,925 രൂപ തട്ടി. കമ്പനിയുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത പരാതിക്കാരനെ ഇമെയിൽ വഴിയാണ് അജ്ഞാതൻ ബന്ധപ്പെട്ടത്.

സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സോഫ്റ്റ്‌ ഡ്രിങ്ക് ബ്രാൻഡിന്റെ ഡീലർഷിപ്പിനാണ് ഇദ്ദേഹം കമ്പനിയെ ബന്ധപ്പെട്ടത്.

മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ മാരുതി ഗാർമെൻസ് അഹമ്മദാബാദിൽ നിന്നും ഡ്രസ് ഐറ്റം പർച്ചേസ് ചെയ്‌ത മട്ടന്നൂർ സ്വദേശിക് 5,200 രൂപ നഷ്ട‌പ്പെട്ടു. 17,231 രൂപയുടെ പർച്ചേസിന് 5,200 രൂപ അഡ്വാൻസും ബാക്കി തുക ക്യാഷ് ഓൺ ഡെലിവറിയായും നൽകിയാൽ മതിയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

Tags:    
News Summary - Online scam: Kannur youth loses 12.45 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.