ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്: രണ്ട് കാമറൂണ്‍ സ്വദേശികൾ അറസ്​റ്റിൽ

മ​ഞ്ചേ​രി: ഹൈ​ടെ​ക് സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​പ​യോ​ഗി​ച്ച് വി​വി​ധ രീ​തി​യി​ലു​ള്ള ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന കാ​മ​റൂ​ണ്‍ നോ​ര്‍ത്ത് വെ​സ്​​റ്റ്​ റീ​ജി​യ​ന്‍ സ്വ​ദേ​ശി​ക​ളാ​യ അ​കും​ബെ ബോ​മ ഞ്ചി​വ (28), ലാ​ങ്ജി കി​ലി​യ​ന്‍ കെ​ങ് (27) എ​ന്നി​വ​രെ മ​ഞ്ചേ​രി പൊ​ലീ​സ് ഹൈ​ദ​രാ​ബാ​ദി​ല്‍നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മ​ഞ്ചേ​രി​യി​ലെ മ​രു​ന്ന് മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വി​ല​പി​ടി​പ്പു​ള്ള മ​രു​ന്ന് വെ​ബ്സൈ​റ്റി​ല്‍ അ​ന്വേ​ഷി​ച്ച​തി​നെ തു​ട​ര്‍ന്ന് ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ള്‍ ഇ​തു​വ​ഴി പ​രാ​തി​ക്കാ​ര​നി​ല്‍നി​ന്ന്​ ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് മ​ഞ്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

 മ​ഞ്ചേ​രി​യി​ലെ സ്ഥാ​പ​ന​മു​ട​മ പ​ണ​മ​ട​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ട് രാ​ജ​സ്ഥാ​നി​ലെ സ്ഥാ​പ​ന​ത്തിേ​ൻ​റ​താ​യി​രു​ന്നു. സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക ശ്ര​മ​ക​ര​മാ​യി​രു​ന്നു. ഒ​ന്നാം​പ്ര​തി ഹൈ​ദ​രാ​ബാ​ദി​ല്‍നി​ന്നും ര​ണ്ടാം​പ്ര​തി കാ​മ​റൂ​ണി​ല്‍നി​ന്നു​മാ​ണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. മാ​സ​ങ്ങ​ള്‍ക്ക് മു​മ്പാ​ണ് ഇ​യാ​ള്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. പൊ​ലീ​സ് സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞാ​ല്‍ പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​നും തെ​ളി​വ്​ ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് വാ​സ​സ്ഥ​ലം തി​രി​ച്ച​റി​ഞ്ഞ​ത്.

പ്ര​തി​ക​ളി​ല്‍നി​ന്നും ഒ​േ​ട്ട​റെ മൊ​ബൈ​ല്‍ ഫോ​ൺ, സിം ​കാ​ര്‍ഡ്, റൂ​ട്ട​ർ, ലാ​പ്ടോ​പ്​ തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു. ഗു​ജ​റാ​ത്ത്, തെ​ല​ങ്കാ​ന, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്​​ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രും ജ​ർ​മ​നി, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ക്കാ​രും ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​വ​രം. പൊ​ലീ​സ് സൈ​ബ​ര്‍ ഫോ​റ​ന്‍സി​ക് ടീം ​അം​ഗം എ​ൻ.​എം. അ​ബ്​​ദു​ല്ല ബാ​ബു, എ​സ്.​ഐ.​ടി അം​ഗ​ങ്ങ​ളാ​യ കെ.​പി. അ​ബ്​​ദു​ല്‍ അ​സീ​സ്, എ. ​ശ​ശി​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​റി‍​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​വൈ.​എ​സ്.​പി ജ​ലീ​ല്‍ തോ​ട്ട​ത്തി​ൽ, സി.​ഐ എ​ൻ.​ബി. ഷൈ​ജു, എ​സ്.​ഐ ജ​ലീ​ല്‍ ക​റു​ത്തേ​ട​ത്ത് എ​ന്നി​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​യി​രു​ന്നു കേ​സ​ന്വേ​ഷ​ണം. 

ബിസിനസ് സാമ്രാജ്യംതന്നെ തീർക്കാം; കുരുട്ടുബുദ്ധി മാത്രം മതി
മ​ഞ്ചേ​രി: ഒ​രാ​ൾ അ​ങ്ങ് കാ​മ​റൂ​ണി​ൽ. സു​ഹൃ​ത്ത് ഹൈ​ദ​രാ​ബാ​ദി​ലും. പ​ണി മോ​ഷ​ണ​വും ത​ട്ടി​പ്പും. വേ​ഷം ക​മ്പ​നി ഉ​ട​മ​ക​ൾ. വ്യാ​ജ വെ​ബ്സൈ​റ്റ്​ ത​യാ​റാ​ക്കി ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​ൽ​ക്കു​ന്ന മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി ഉ​ട​മ​ക​ളെ​ന്ന് ധ​രി​പ്പി​ച്ച് മു​ഖാ​മു​ഖം കാ​ണാ​തെ ഒാ​ൺ​ലൈ​ൻ ക​ച്ച​വ​ട​ത്തി​ന് ചൂ​ണ്ട​യെ​റി​ഞ്ഞ് ഇ​ര​ക​ളെ വീ​ഴ്ത്തു​ന്ന​താ​ണ് വി​നോ​ദം. കൈ​യി​ൽ വ​രു​ന്ന​താ​ക​െ​ട്ട ല​ക്ഷ​ങ്ങ​ളും. വെ​ബ്സൈ​റ്റി​ൽ പ​ര​സ്യം ക​ണ്ട് ആ​രെ​ങ്കി​ലും സെ​ര്‍ച്ച് ചെ​യ്താ​ല്‍ ഉ​ട​ന​ടി ഇ​വ​ര്‍ക്ക് മെ​സേ​ജ് ല​ഭി​ക്കും. പി​ന്നെ, ഇ-​മെ​യി​ല്‍ വ​ഴി​യോ വി​ര്‍ച്വ​ല്‍ ന​മ്പ​റു​ക​ള്‍ വ​ഴി​യോ ഇ​ര​ക​ളെ ബ​ന്ധ​പ്പെ​ടു​ന്ന​താ​ണ്​ രീ​തി. 

ഇ​ര ഉ​ൽ​പ​ന്നം വാ​ങ്ങാ​ന്‍ ത​യാ​റെ​ന്ന് ക​ണ്ടാ​ല്‍ വി​ശ്വാ​സ​ത്തി​നാ​യി വ്യാ​ജ ക​മ്പ​നി ലൈ​സ​ന്‍സും ഇ​ത​ര​രേ​ഖ​ക​ളും അ​യ​ച്ചു​കൊ​ടു​ക്കും. പി​ന്നീ​ട് ഉ​ൽ​പ​ന്ന വി​ല​യു​ടെ നി​ശ്ചി​ത ശ​ത​മാ​നം അ​ഡ്വാ​ന്‍സാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നി​ക്ഷേ​പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. പ​ണം കി​ട്ടി​യാ​ല്‍ ഉ​ൽ​പ​ന്നം കൊ​റി​യ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ക്കും. തെ​ളി​വി​ന് ക​ണ്‍സൈ​ന്‍മ​​െൻറ്​ ന​മ്പ​റും അ​റി​യി​ക്കും. കൊ​റി​യ​ർ ക​മ്പ​നി വ​ഴി അ​യ​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചാ​ൽ അ​തും പ​ട്ടി​ക​യി​ൽ കാ​ണും. 

വി​വി​ധ കൊ​റി​യ​ര്‍ ക​മ്പ​നി​ക​ളു​ടേ​തെ​ന്ന വ്യാ​ജേ​ന ത​യാ​റാ​ക്കി​യ വെ​ബ്സൈ​റ്റു​ക​ളി​ല്‍ ഈ ​ക​ണ്‍സൈ​ന്‍മ​​െൻറ്​ ന​മ്പ​ര്‍ ട്രാ​ക്ക് ചെ​യ്യാ​നാ​കു​മെ​ന്ന​തി​നാ​ല്‍ ഇ​ര​ക്ക് കൂ​ടു​ത​ല്‍ വി​ശ്വാ​സം തോ​ന്നും. ദി​വ​സ​ങ്ങ​ള്‍ക്ക് ശേ​ഷം കൊ​റി​യ​ര്‍ ക​മ്പ​നി​യി​ല്‍ നി​ന്നെ​ന്ന മ​ട്ടി​ല്‍ നി​ങ്ങ​ള്‍ക്കു​ള്ള കൊ​റി​യ​ര്‍ പാ​ക്കി​ങ്​ മോ​ശ​മാ​ണെ​ന്നും അ​തി​ന് ഇ​ന്‍ഷു​റ​ന്‍സാ​യി നി​ശ്ചി​ത തു​ക അ​ട​ക്ക​ണ​മെ​ന്നും പ​ണം റീ​ഫ​ണ്ട് ചെ​യ്യു​മെ​ന്നും കാ​ണി​ച്ച് ഇ​ര​ക്ക് മെ​സേ​ജ് ല​ഭി​ക്കും ഇ​തും വി​ശ്വ​സി​ക്കു​ന്ന ഇ​ര വീ​ണ്ടും പ​ണം അ​ട​ക്കു​ക​യും ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ന​ഷ്​​ടം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ട് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​താ​വു​ന്ന​തോ​ടെ ഉ​റ​പ്പി​ക്കാം, ഏ​തോ വി​രു​ത​ർ വി​ദ​ഗ്ധ​മാ​യി പ​റ്റി​ച്ചെ​ന്ന്. 

Tags:    
News Summary - online frauds- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.