Posted On
date_range Updated On
date_range നിതിൻ രാജിന്‍റെ മരണം: ഡോ.റാം കീഴടങ്ങി
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജ് മരണപ്പെട്ട കേസില മുഖ്യപ്രതി ഡോ. റാം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങി. മൂന്നുമാസത്തോളം ഒളിവിലായിരുന്ന റാമിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് കോടതി വിട്ടയക്കുകയായിരുന്നു.
കോടതി റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ക്രൈം ബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. അനുമതി ലഭിക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് റാം കീഴടങ്ങിയതന്നാണ് നിഗമനം. കോടതി വിധി വന്നാലുടൻ അറസ്റ്റ് രേഖപ്പെടുത്തും.
ഡി.വൈ.എസ്.പി ജീവൻ ജോർജിനാണ് കേസിന്‍റെ പുതിയ അന്വേഷണ ചുമതല. അറസ്റ്റ് ചെയ്ത റാമിനെ വിട്ടയച്ചത് വിവാദമായതോടെയാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.