തലസ്​ഥാനത്ത്​ വീണ്ടും ഒാൺലൈൻ ബാങ്കിങ്​ തട്ടിപ്പ്​; രണ്ട്​ അക്കൗണ്ടിൽ നിന്ന്​ കവർന്നത്​ 1.62 ലക്ഷം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന​ത്ത്​ വീ​ണ്ടും ഒാ​ൺ​ലൈ​ൻ ബാ​ങ്കി​ങ്​​ ത​ട്ടി​പ്പ്. വീ​ട്ട​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ 1,32,927 രൂ​പ​യും ഡോ​ക്​​ട​റു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 30,000 രൂ​പ​യു​മ​ട​ക്കം ​1.62 ല​ക്ഷം രൂ​പ​യാ​ണ്​ ക​വ​ർ​ന്ന​ത്. ഒ.​ടി.​പി (വ​ൺ ടൈം ​പാ​സ്​​േ​വ​ഡ്)​ പോ​ലും മൊ​ബൈ​ലി​ൽ ല​ഭി​ക്കാ​തെ​യാ​ണ്​ പ​ണം ന​ഷ്​​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ച്ച​ല്‍ പാ​രൂ​ര്‍ക്കു​ഴി ദീ​പു​നി​വാ​സി​ല്‍ ശോ​ഭ​ന​കു​മാ​രി​ക്കാ​ണ് 1,32,927 രൂ​പ ന​ഷ്​​ട​മാ​യ​ത്. 60 ത​വ​ണ​യാ​യാ​ണ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ അ​ജ്ഞാ​ത​ൻ പ​ണം പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്.​ബി.​െ​എ ബാ​ല​രാ​മ​പു​രം ശാ​ഖ​യി​ലാ​ണ് ഇ​വ​രു​ടെ അ​ക്കൗ​ണ്ട്. താ​ൻ ഇ​തു​വ​രെ എ.​ടി.​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന്​ ശോ​ഭ​ന​കു​മാ​രി പ​റ​യു​ന്നു. ഇൗ ​മാ​സം 19 മു​ത​ലാ​ണ്​ പ​ണം ന​ഷ്​​ട​മാ​യി​ത്തു​ട​ങ്ങി​യ​ത്. 200 മു​ത​ല്‍ 2000 രൂ​പ വ​രെ​യാ​യി ഓ​ണ്‍ലൈ​ന്‍ ഷോ​പ്പി​ങ് എ​ന്ന പേ​രി​ലാ​ണ്​ ന​ഷ്​​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​റ്റു ര​ഹ​സ്യ​ന​മ്പ​റു​ക​ളോ കോ​ഡു​ക​ളോ വ​ന്നി​ട്ടി​ല്ല. ഓ​ണ്‍ലൈ​നാ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്നാ​ണ് ബാ​ങ്ക് രേ​ഖ​ക​ളി​ല്‍ കാ​ണു​ന്ന​ത്.മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യി ക​രു​തി​യ തു​ക​യാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​തെ​ന്നും ശോ​ഭ​ന​കു​മാ​രി പ​റ​യു​ന്നു. 

ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ. ​വീ​ണ​ക്കാ​ണ് 30,000 രൂ​പ ന​ഷ്​​ട​മാ​യ​ത്. ഈ ​മാ​സം 13 നാ​ണ് അ​ഞ്ചു​ത​വ​ണ​യാ​യി പ​ണം അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, ആ​പ്പി​ള്‍ ഐ ​ട്യൂ​ണ്‍സ്, ഗൂ​ഗി​ള്‍ യ​ങ് ജോ​യ് തു​ട​ങ്ങി​യ സൈ​റ്റു​ക​ളി​ല്‍ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യെ​ന്ന സ​ന്ദേ​ശ​വും ഇ​വ​ർ​ക്ക്​  ല​ഭി​ച്ചു. ആ​ദ്യം 67 രൂ​പ​യു​ടെ ഇ​ട​പാ​ടും പി​ന്നാ​ലെ 7900 രൂ​പ​യു​ടെ മൂ​ന്ന്​ ഇ​ട​പാ​ടു​ക​ളും 3900 രൂ​പ​യു​ടെ ഒ​രു ഇ​ട​പാ​ടും ന​ട​ന്ന​താ​യാ​ണ് സ​ന്ദേ​ശ​ത്തി​ലു​ള്ള​ത്. 

മ്യൂ​സി​ക് ഡൗ​ൺ​ലോ​ഡ് ചെ​യ്​​തെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന സൈ​റ്റാ​ണ് ആ​പ്പി​ൾ ഐ ​ട്യൂ​ൺ​സ്. പ​ണ​മി​ട​പാ​ട് ന​ട​ന്ന​താ​യു​ള്ള സ​ന്ദേ​ശം ല​ഭി​ച്ച സ​മ​യ​ത്ത് ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ലാ​യി​രു​ന്നു ഡോ. ​വീ​ണ. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്ന​തി​നാ​ൽ ബാ​ങ്കി​ൽ എ​ത്തി കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന്, തി​ങ്ക​ളാ​ഴ്ച കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്യു​ക​യും ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കും സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. 
ഷോ​പ്പി​ങ്​ ​െസെ​റ്റു​ക​ളി​ലും മ​റ്റും സേ​വ് ചെ​യ്തി​ട്ടു​ള്ള കാ​ർ​ഡു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വി​ദേ​ശ​ത്തു​നി​ന്ന്​ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ചോ​ർ​ത്താ​ൻ സാ​ധി​ക്കും. അ​ങ്ങ​നെ​യാ​കും ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടാ​കു​ക​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് നി​ല​വി​ലെ വി​ല​യി​രു​ത്ത​ൽ. മു​മ്പും സ​മാ​ന​മാ​യ സം​ഭ​വം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നി​രു​ന്നു.  ബാ​ല​രാ​മ​പു​രം തെ​ക്കേ​ക്കു​ളം സ്വ​ദേ​ശി​യു​ടെ  ഏ​ഴാ​യി​ര​ത്തോ​ളം രൂ​പ ഇ​തേ രീ​തി​യി​ല്‍ അ​ടു​ത്തി​ടെ ന​ഷ്​​ട​പ്പെ​ട്ട​താ​യി പ​രാ​തി​യു​ണ്ട്.  
 

Tags:    
News Summary - online frauds- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.