കോഴിക്കോട് : ഓൺലൈൻ തട്ടിപ്പിലൂടെ സംസ്ഥാനത്ത് മെയിൽ നഷ്ടപ്പെട്ടത് 181.17കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ തിരിച്ചുപിടിക്കനായത് 1.25 കോടി രൂപയാണ്. ഓൺലൈൻ തട്ടിപ്പിലൂടെ സംസ്ഥാനത്ത് പ്രതിമാസം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
2023 ഡിസംബർ മുതൽ 2024 മെയ് വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ട തുക മുഖ്യമന്ത്രി വെളിപ്പെടുത്തി. 2023 ഡിസംബറിൽ 54.31കോടി രൂപ നഷ്ടപ്പെട്ടു. അതിൽ 73.41ലക്ഷം തിരിച്ചു പിടിച്ചു. 2024 ജനുവരിയിൽ നഷ്ടപ്പെട്ടത് 32.84 കോടി രൂപയാണ്. 84.57ലക്ഷം തിരിച്ചു പിടിച്ചു. ഫെബ്രുവരിയിൽ 126.86 കോടി രൂപ നഷ്ടപ്പെട്ടു. അതിൽ തിരിച്ചുപിടിക്കനായത് 1.87 കോടി രൂപയാണ്.
മാർച്ചിൽ 86.11 കോടി രൂപ തട്ടിയെടുത്തു. അതിൽ 1.6.55 കോടി രൂപ തിരിച്ചു പിടിക്കാനായി. ഏപ്രിൽ നഷ്ടപ്പെട്ടത്. 136.28 കോടി രൂപയാണ്. അതിൽ 33.06 ലക്ഷം രൂപ തിരിച്ചുപിടക്കാൻ കഴിഞ്ഞു. അനുദിനം മാറിക്കൊണ്ടിരിക്കു ന്ന വിവര സാങ്കേതിക വിദ്യ യുടെ വ്യാപനം നിമിത്തം കുറ്റ കൃത്യങ്ങളുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ ഏതുകോണിലിരുന്നും ഇത്തരം കുറ്റകൃത്യ ങ്ങളിൽ ഏർപ്പെടാമെന്നത് അന്വേഷണ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്സൃഷ്ടിക്കുന്നന്നതെന്നും നജീബ് കാന്തപുരം, എൻ. ഷംസുദ്ദീൻ, യു.എ ലത്തീഫ്, എ.കെ.എം അഷറഫ് എന്നിവർക്ക് മുഖ്യമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.