നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ സുജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് കുഞ്ഞ് വീട്ടിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെയോടെ കുഞ്ഞ് മരിക്കുകയും ചെയ്തു. മരണകാരണം വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്പ് കുഞ്ഞിന് നിലത്തുവീണ് പരിക്കേറ്റിരുന്നു. ഇതാണോ മരണകാരണം എന്നാണ് പരിശോധിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളൂ. 

Tags:    
News Summary - One year old baby dies after collapsing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.