സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചത്​ ആലുവ സ്വദേശി

കൊച്ചി: സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി സ്​ഥിരീകരിച്ചു. കളമശേരി മെഡിക്കൽ കോളജ്​ ആ​ശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആലുവ സ്വദേശിയാണ്​ മരിച്ചത്​. എടത്തല കാഞ്ഞിരത്തിങ്കൽ ബൈഹഖി ആണ്​ മരിച്ചത്. 59 വയസായിരുന്നു. 

ബൈഹഖിയെ കൂടാതെ സംസ്​ഥാനത്ത്​ വെള്ളിയാഴ്​ച നാല​ു​പേരാണ്​ മരിച്ചത്​. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മുരുകൻ (46), കാസർകോട് അണങ്കൂർ സ്വദേശി ഹയറുന്നീസ (48), കാസർകോട് ചിറ്റാരി സ്വദേശി മാധവൻ (68), ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ (85) എന്നിവരാണ് കോവിഡ്​ ബാധിച്ച്​ മരിച്ചത്. 
 

Tags:    
News Summary - One More Death in Kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.