രക്തദാന കാമ്പയിനുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

കോഴിക്കോട്: സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ രക്തത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രക്തദാന കാമ്പയിനുമായി സോളിഡാരിറ്റി. സോളിഡാരിറ്റി സ്ഥാപകദിനമായ മേയ് 13ന് കേരളത്തിലെ വിവിധ ബ്ലഡ് ബാങ്കുകളിലേക്ക് പ്രവർത്തകരും പൊതുജനങ്ങളും നേരിട്ടെത്തി രക്തദാനത്തിൽ പങ്കുചേരാനാണ് സംഘടന ആഹ്വനം ചെയ്തിരിക്കുന്നത്.

ശസ്ത്രക്രിയകൾക്കും അത്യാഹിതങ്ങൾക്കും രക്തം ലഭിക്കാതെ പലരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, അവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് അവരെ ചേർത്ത് നിർത്തേണ്ടത് മനുഷ്യരെന്ന നിലയിൽ നമ്മുടെ കടമയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. സോളിഡാരിറ്റിക്ക് ഈ മെയ് 13ന് 23 വയസ്സ് തികയുകയാണ്. കേവലം ആഘോഷങ്ങൾക്കപ്പുറം, ഈ സ്ഥാപക ദിനത്തെ മനുഷ്യജീവന് കാവലാകുന്ന ഒരു മഹാദൗത്യമാക്കി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Solidarity Youth Movement with blood donation campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.