രഞ്ജിത്ത്
ലൈംഗികാതിക്രമ കേസിൽ രഞ്ജിത്ത് കുറ്റക്കാരൻ; വ്യക്തമായ തെളിവുകൾ കണ്ടെത്തിയെന്നും അന്വേഷണം പൂർത്തിയായെന്നും എസ്.ഐ.ടി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരായ അന്വേഷണം പൂർത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം. രഞ്ജിത് ലൈംഗികാതിക്രമം നടത്തിയെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് എസ്.ഐ.ടി റിപ്പോർട്ട്. എന്നാൽ രഞ്ജിത്തിനെ ഒളിവിൽ പോകാൻ ബോബി കുര്യൻ സഹായിച്ചു എന്നതിന് തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കുറ്റപത്രം തയാറാക്കുകയാണ് അടുത്ത ഘട്ടമെന്നും, രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എസ്.ഐ.ടി വ്യക്തമാക്കി.
പ്രതിയുടെ സിനിമയിൽ ഉള്ളവരാണ് പ്രധാന സാക്ഷികൾ. പ്രതി ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിക്കുകയായിരുന്നു.
രഞ്ജിത്ത് സംവിധായകനായ ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്തുവെച്ച് പീഡന ശ്രമം നടന്നുവെന്നായിരുന്നു പരാതി. രഞ്ജിത്ത് തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നും കാരവാനിൽനിന്നും ഇറങ്ങിയോടിയെന്നും സിനിമാ സെറ്റിലുണ്ടായിരുന്നവർ ഇത് കണ്ടിട്ടുണ്ടെന്നും നടിയുടെ പരാതിയിൽ പറയുന്നു. കാരവൻ പൊലീസ് കണ്ടെത്തിയിരുന്നു. നടി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ വനിതാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.