ഇടുക്കിയിൽ ഒരാൾക്ക് കൂടി കോവിഡ്

തൊടുപുഴ: ഇടുക്കിയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകനുമായി ഇട പഴകിയ ചെറുതോണി സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി.

ഇടുക്കി ജില്ലയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2000 കവിഞ്ഞു. ഇന്ന് മാത്രം മൂന്ന് പേരെ ആശുപത്രിയിലും 338 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

Tags:    
News Summary - one more covid case in idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.