അനധികൃത അവയവദാനം: ഒരാൾകൂടി അറസ്റ്റിൽ

കി​ഴ​ക്ക​മ്പ​ലം (എ​റ​ണാ​കു​ളം): വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​ന​ധി​കൃ​ത അ​വ​യ​വ​ദാ​നം ന​ട​ത്തി​യ കേ​സി​ൽ റൂ​റ​ൽ ജി​ല്ല​യി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. കു​ന്ന​ത്തു​നാ​ട് പെ​രി​ങ്ങാ​ല ബൈ​ത്തു​റ​ഹ്മ വീ​ട്ടി​ൽ ന​ജീ​ബി​ന്റെ ഭാ​ര്യ റ​ഷീ​ദ​യെ​യാ​ണ് (37) കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ന്ന​ത്തു​നാ​ട് കു​മാ​ര​പു​രം മോ​റ​ക്കാ​ല ത​ടി​യ​ൻ വീ​ട്ടി​ൽ സ​ണ്ണി വ​ർ​ഗീ​സ് (56), ഭാ​ര്യ സി​നി വ​ർ​ഗീ​സ് (50), ചേ​ല​ക്കു​ളം ക​വു​ങ്ങ​ൽ​പ​റ​മ്പ് കു​ഴി​ക്കാ​ട​ൻ വീ​ട്ടി​ൽ സ​നോ​ജ് (32) എ​ന്നി​വ​രെ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ലും ശ്രീ​ജ, സു​ധീ​ർ, വി​നോ​ദ് എ​ന്നി​വ​രെ കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സും ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - One More Arrested in Illegal Organ Donation Case in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.