കടലിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാളെ കാണാതായി; അഞ്ചുപേർക്ക് പരിക്ക്

ആറാട്ടുപുഴ: മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാളെ കാണാതായി. അഞ്ചുപേർക്ക് പരിക്കേറ്റു. അഴീക്കൽ വലിയവീട്ടിൽ കണ്ണനെയാണ് (50) കാണാതായത്. തോട്ടപ്പള്ളിക്ക് തെക്ക് പുറംകടലിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം.

കായംകുളം ഫിഷിങ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തൃക്കുന്നപ്പുഴയിലുള്ള ധർമ്മശാസ്താവ് വള്ളവും അഴീക്കൽനിന്നുള്ള മലയാലപ്പുഴ ദേവി വള്ളവുമാണ് കൂട്ടിയിടിച്ചത്. മലയാലപ്പുഴ ദേവി വള്ളത്തിലെ തൊഴിലാളിയായിരുന്നു കണ്ണൻ. അഞ്ചുപേർക്ക് പരിക്കേറ്റു.

Tags:    
News Summary - One missing in boat collision at sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.