representational image
Posted On
date_range Updated On
date_range പൊന്നാനിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒന്നര വയസുകാരന് ഗുരുതര പരിക്ക്
പൊന്നാനി: കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒന്നര വയസുകാരന് ഗുരുതര പരിക്ക്. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്‍റെ മകനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ച് നായ്ക്കൾ കടിച്ച് വലിച്ചിഴക്കുകയായിരുന്നു.
നിലവിളി കേട്ട് വീട്ടുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്. ശരീരമാസകലം കുട്ടിക്ക് 22 ആഴത്തിലുള്ള മുറിവേറ്റു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞാഴ്ച തൃക്കാവ് തീച്ചക്ക് മില്ലിന് സമീപത്തും തെരുവുനായ് ആക്രമണത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിരുന്നു. പരിഹാരം കാണാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.