കോവിഡ്​ പ്രതിസന്ധികൾക്കിടയിലും ലോക കേരളസഭ നടത്തിപ്പിന്​ ഒന്നര കോടി

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധികൾക്കിടയിലും പ്രവാസിസംഗമത്തിനും സാംസ്കാരികോത്സവത്തിനും ഒന്നരക്കോടി അനുവദിച്ച് സർക്കാർ. മൂന്നാം ലോക കേരള സഭ നടത്തിപ്പിന് ഒരു കോടിയും ആഗോള സാംസ്കാരികോത്സവത്തിന് 50 ലക്ഷത്തിനുമാണ് ഭരണാനുമതി.

രണ്ട് തവണ സംഘടിപ്പിച്ച ലോക കേരളസഭയിൽ ‍ധൂർത്താക്ഷേപം നിലനിൽക്കെയാണ് കോവിഡ‍് സാഹചര്യത്തിലും മൂന്നാം ലോക കേരളസഭ നടത്തിപ്പിനുള്ള നീക്കങ്ങൾ. ലോക കേരളസഭയുടെ നടത്തിപ്പിനായി ഒരു കോടി രൂപയുടെ പദ്ധതിക്കാണ് പ്രവാസികാര്യവകുപ്പ് അംഗീകാരം നൽകിയത്.

കലാകാരന്മാരെ എത്തിച്ചുള്ള സാംസ്കാരികോത്സവത്തിന് 50 ലക്ഷം രൂപയു​േടതാണ് ഭരണാനുമതി. നോർക്ക റൂട്ട്സ് സമർപ്പിച്ച ശിപാർശകൾ പരിഗണിച്ചാണ് പ്രവാസികാര്യവകുപ്പ് ഉത്തരവിറക്കിയത്. ആഗോള സാംസ്കാരികോത്സവത്തി​െൻറ നടത്തിപ്പിന് 25 ലക്ഷവും പരസ്യത്തിനും മറ്റ് പ്രചാരണങ്ങൾക്കും 25 ലക്ഷവുമാണ് ചെലവ് കണക്കാക്കുന്നത്. ​

കോവിഡ്​ നിയന്ത്രണം മൂലം കൂട്ടായ്മകൾക്ക് വിലക്ക് നിലവിലുള്ളപ്പോഴാണ് ഭരണാനുമതി. എന്നാൽ ഇത് സ്വാഭാവിക നടപടിക്രമമെന്നും ബജറ്റ് വകയിരുത്തലി​െൻറ തുടർച്ചയായാണ് ഉത്തരവെന്നും നോർക്ക റൂട്ട്സ് വിശദീകരിക്കുന്നു. കഴിഞ്ഞവർഷം ലോക കേരളസഭ നടത്തിപ്പിന് അനുവദിച്ച തുക ​േകാവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രവാസിസഹായത്തിനാണ് ചെലവഴിച്ചതെന്നും ഇത്തവണയും സ്ഥിതിഗതികൾ കണക്കിലെടുത്ത് മാത്ര​േമ പ്രവാസിസംഗമത്തിൽ തീരുമാനമുണ്ടാകൂവെന്നുമാണ് നോർക്ക പറയുന്നത്​. 

Tags:    
News Summary - One and a half crore for running the Loka Kerala Sabha despite the covid crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.