തിരുവനന്തപുരം : എൽ.എ പട്ടയങ്ങൾ ഡിജിറ്റലായി നൽകുന്നതിന് സോഫ്റ്റ് വെയർ ചെയ്യുന്നതിനാവശ്യമായ മൊഡ്യൂൾ തയാറാക്കി റവന്യൂ ഐ.ടി സെൽ മുഖേന നടപടി തുടങ്ങി. നിലവിൽ സംസ്ഥാന ലാന്റ് ബോർഡിന്റെ കീഴിൽ വരുന്ന ലാന്റ് ട്രൈബ്യൂണൽ നൽകുന്ന ക്രമ സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഡിജിറ്റൽ പട്ടയമായി നൽകുന്നത്.
പഴയ പട്ടയങ്ങൾ മാറ്റി നൽകുന്നതിനുള്ള അപേക്ഷ നൽകിയാൽ പട്ടയത്തിന്റെ പകർപ്പ് ഡിജിറ്റലായി നൽകും. കീറിയതും മോശമായതുമായ പട്ടയങ്ങൾക്ക് പകരം ഡിജിറ്റൽ നൽകുന്നത് പരിഗണനയിലാണ്. പുതിയ സോഫ്റ്റ് വെയർ തയാറാകുന്നതോടെ എൽ.എ പട്ടയങ്ങളും ഡിജിറ്റലായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.