അവർ ഉണ്ണു​േമ്പാൾ​ എന്‍റെ ഓണം നിറയുന്നു

മക്കളോണം ഏറെ കണ്ടവരാണ് അമ്മമാർ. സദ്യവട്ടത്തി​​​​​​​​​െൻറ രസതന്ത്രം മുതൽ കുഞ്ഞുടുപ്പി​​​​​​​​​െൻറ സാമ്പത്തിക ശാസ്ത്രം വരെ സ്വായത്തമാക്കിയവർ. അത്തം മുതൽ പത്തുനാൾ ഒരു ഒാട്ടമാണ്. പൊലിമ കുറയാതെ ഒാണം ആഘോഷിക്കാൻ അമ്മയോളം ആത്മാർഥത ആരിലും കണ്ടെന്ന് വരില്ല. ഒാണം എക്കാലവും അമ്മയോണം തന്നെയാണ്. ബാല്യത്തിലെങ്ങോ ഓര്‍മയില്‍ കൊളുത്തിയ കഥക്കൂട്ടുകളേറെയുണ്ടാകും സദ്യക്കിപ്പുറം വിളമ്പാൻ. അമ്മമാർ ഏറെയുള്ള മലയാള സിനിമയിൽ പുതിയ തലമുറയുടെ അമ്മയാണ് ഷീലാമ്മ. പഴയ തലമുറയുടെ നായിക, നടി ഷീല. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ  അവർ കേരളത്തിനുപുറത്തുള്ള ത​​​​​​​​​​െൻറ ഓണ വിശേഷം പങ്കുവെക്കുന്നു.

എ​​​​​​​​​െൻറ ഒാണം ഒാർമകൾ എക്കാലത്തും സദ്യയുടേത് മാത്രമാണ്. അരവയർ നിറക്കാനില്ലാത്ത പാവങ്ങൾക്കൊപ്പമായിരുന്നു ഇക്കാലമത്രയും ഒാണം. ഇത്തവണയും മാറ്റമുണ്ടാകില്ല. നിർധനരും പ്രായമുള്ളവരുമാ‍യ കുറച്ചുപേരെ കൂടെ ഇരുത്തി സദ്യ ഉണ്ണുകയെന്നുള്ളത് വർഷങ്ങളായുള്ള ശീലമാണ്. ചെന്നൈയിൽ സ്ഥിരതാമസമായത് കൊണ്ട് കേരളത്തിനകത്ത് ഒാണം ഒാർമകളില്ലെന്ന് പറയാം. പക്ഷേ, ആഘോഷപ്പൊലിമക്ക് ഒട്ടും കുറവുണ്ടാവില്ല. മക്കളും കൊച്ചുമക്കളുമൊത്ത് പത്തോണവും വ്യത്യസ്തമാക്കും. ചതയം ദിനത്തിൽ ചെന്നൈയിൽ തന്നെയുള്ള വൃദ്ധമന്ദിരത്തിലാണ് ഒാണാഘോഷം. പക്ഷേ, ഒാണ സദ്യ ഉണ്ടാകില്ല. പകരം ബിരിയാണി നൽകും. വളരെ പ്രായമായവരായത് കൊണ്ട് സദ്യയൊന്നും തിന്നാൻ അവർക്കാവില്ല. ബിരിയാണി കൊത്തി കൊത്തി തിന്നും. നിഷ്കളങ്കമായ ആ കാഴ്ച  കാണുമ്പോൾ മനസ്സ്​ നിറയും. ഒാണപ്പുടവയും നൽകും.


ഷൂട്ടിങ് സെറ്റിലായാലും സ്റ്റുഡിയോയിലായാലും ഈ കീഴ്വഴക്കങ്ങൾക്കൊന്നും മാറ്റമില്ല. സെറ്റിൽ ചിലപ്പോൾ എല്ലാവരെയും ഒരുമിച്ചിരുത്തി ഇലയിട്ട് കഴിക്കാൻ പറ്റിയെന്ന് വരില്ല. സദ്യയുണ്ടാക്കി പ്രത്യേകം പാക്കറ്റുകളിലാക്കി വെക്കും. ചുരുങ്ങിയത്  പത്ത് പേർക്ക് സദ്യ നൽകും. വീട്ടിലാണേൽ ചുരുക്കം ചില ബന്ധുക്കളെയും പാവങ്ങളായ ചിലരെയും കൂടെയിരുത്തി സദ്യ ഉണ്ണും. നിലത്തിരുന്നാണ് കഴിക്കുക. 18 വർഷം എ​​​​​​​​​െൻറ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്ത ഒരു സ്ത്രീയുണ്ട്.

കൃഷ്ണവേണി, അവർക്കിപ്പോ 85 വയസ്സായി കാണും. എല്ലാ ഒാണത്തിനും അവർ എ​​​​​​​​​​െൻറ കൂടെയുണ്ടാകും.  ഒരു ഒാണത്തിനും ഹോട്ടൽ ഭക്ഷണം കഴിക്കില്ല. വീട്ടിൽ വെച്ചുണ്ടാക്കിയത് തന്നെയായിരിക്കും. എനിക്ക് എട്ട് വയസ്സുള്ളപ്പോൾ വന്ന ടൈഫോയിഡാണ് എ​​​​​​​​​െൻറ ഈ ശീലങ്ങൾ ഉണ്ടാക്കിയത്. അന്നത്തെ കാലത്ത് അത് കാര്യമായ മരുന്നൊന്നുമില്ലാത്ത രോഗമാണ്. അന്ന് അമ്മ നേർന്നതാണ് എല്ലാ ഒാണത്തിനും പത്ത് പേർക്ക് അന്നമൂട്ടുക എന്നത്. അത് കഴിഞ്ഞ വർഷം വരെ മുടക്കമില്ലാതെ ചെയ്തു.  

ഒാണമല്ലാത്തപ്പോഴും അനാഥരായവർക്കൊപ്പം നിൽക്കാനാണ്​ ഞാൻ ശ്രമിച്ചിട്ടുള്ളത്​.  കേരളത്തിലെത്തിയാലും ജനസേവയിലെ കുട്ടികൾക്കൊക്കെ എന്തെങ്കിലും സന്തോഷം പകരാൻ ശ്രമിക്കും.  മനസ്സിനേറെ ആനന്ദമുണ്ടാക്കുന്ന സമയമാണ് ഒാണമെങ്കിലും ഇത്തവണ ആഘോഷിക്കാൻ മാനസികമായി ഒരുപാട് വിഷമങ്ങളുണ്ട്. സഹപ്രവർത്തകരായ പലരുടെയും വേർപാട്, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സമീപകാലത്തൊന്നുമില്ലാത്ത അതിക്രമങ്ങൾ. സഹപ്രവർത്തകയായ നടിക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ ഭീതിയുളവാക്കുന്നതാണ്.

എങ്ങുനോക്കിയാലും അരുതായ്മകളാണ്. അടിച്ചമർത്തപ്പെടുന്നവർ ശക്തിയോടെ തിരിച്ചുവരുന്നുവെന്നത് മനസ്സിന്​ അൽപം സന്തോഷമുണ്ടാക്കുന്നതാണ്. അങ്ങനെ മനസ്സിനെ പിടിച്ചുലയ്​ക്കുന്ന പല പ്രശ്നങ്ങൾക്കിടയാണ് ഇത്തവണ ആഘോഷം. എങ്കിലും എ​​​​​​​​​െൻറ പതിവുകൾക്കും ആഘോഷങ്ങൾക്കും മാറ്റമുണ്ടാകില്ല. മരണം കാത്തുകഴിയുന്നവർക്കൊപ്പം വയോധികർക്കൊപ്പം ഒാണ സദ്യയുണ്ട് മനസ്സുനിറയുമ്പോഴാണ് എ​​​​​​​​​െൻറ ആഘോഷം പൂർണമാകുന്നത്.

എഴുത്ത് : ഫഹീം ചമ്രവട്ടം

 

Tags:    
News Summary - onam special sheela nostalgic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.