കോഴിക്കോട്: വീട്ടുകാരും നാട്ടുകാരും ഒന്നിച്ച് ഉൗഞ്ഞാലാടിയ ഒരുമയുടെ ആഘോഷകാലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നഗരമധ്യത്തിലുള്ള കോട്ടൂളി പ്രദേശത്തുകാർ. യുവധാര കോട്ടൂളിയുടെ ആഭിമുഖ്യത്തിലാണ് തിങ്കളാഴ്ച ഉൗഞ്ഞാലാട്ട മത്സരം നടക്കുന്നത്. ഉൗഞ്ഞാലാടുന്നയാളും തള്ളിക്കൊടുക്കുന്നയാളുമാണ് ഒരു ടീമിലുണ്ടാവുക. ഉൗഞ്ഞാലിൽ കഴിയുന്നത്ര ഉയരത്തിൽ എത്തുകയെന്നതാണ് മത്സര ലക്ഷ്യം. ഉൗഞ്ഞാൽ പറന്നുയർന്ന് ഇരിക്കുന്നയാൾ പേടിച്ചാൽ ‘കാക്ക’ എന്ന് പറയണം. അപ്പോൾ വേഗത കുറക്കണമെന്നാണ് ചട്ടം. അത്യാവശ്യ ഘട്ടം വരുേമ്പാൾ ‘പൂച്ച’ യെന്ന് പറഞ്ഞാലും ഉൗഞ്ഞാലാട്ടം നിൽക്കും. കാക്കയും പൂച്ചയും പറയൽ കൂടുന്നതിനനുസരിച്ച് പോയൻറും കുറയും. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാണ് ഉൗഞ്ഞാലാട്ടം. യുവധാര ആഭിമുഖ്യത്തിൽ 31ന് തെരുവിൽ കഴിയുന്ന 200േലറെ പേർക്ക് ഒാണക്കോടിയും ഒാണസദ്യയും നൽകും. കുട്ടികൾക്ക് പൂക്കൊട്ട മെടയൽ മത്സരവും നടക്കും. കുട്ടികൾ തന്നെ സദ്യക്കുള്ള നാടൻ അച്ചാറുണ്ടാക്കി ലഭിക്കുന്ന തുകയുപയോഗിച്ച് മിനി ടൂർ നടത്തുന്ന പദ്ധതിയും ഇൗ ഒാണത്തിന് ആവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.