Posted On
date_range Updated On
date_range ബി.ജെ.പിയോട് മൃദുസമീപനമില്ല; തരൂരിന് പുർണ്ണ പിന്തുണ- ഉമ്മൻചാണ്ടി
തിരുവനന്തപുരം: ബിജെപിയോട് മൃദുസമീപനം സ്വീകരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ശശി തരൂരിന് പൂർണമായ പിന്തുണ നൽകുന്നു. അദ്ദേഹത്തിെൻറ ഓഫീസിന് നേരെ നടത്തിയ ആക്രമണം അസഹിഷ്ണുതയാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
അധിക റേഷൻ വിഹിതം കേരളത്തിന് അർഹതപെട്ടതാണ്. റേഷൻ വിഹിതത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ശരിയല്ലെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ സർക്കാറിനുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമത്തിെൻറ പേര് പറഞ്ഞ് വിഹിതം വെട്ടിക്കുറച്ചത് മുന്നൂറപ്പുകളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.