ഇന്ദിരഗാന്ധി കേരളത്തോട് താൽപര്യംകാണിച്ച നേതാവ് -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഇന്ദിരഗാന്ധി കേരളത്തോട് അങ്ങേയറ്റം താൽപര്യം കാണിച്ച നേതാവാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇന്ദിരഗാന്ധിയുടെ ജന്മശതാബ്​ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭക്ഷ്യപ്രക്ഷോഭം ശക്തമായപ്പോൾ നമുക്ക് ആവശ്യമായ ധാന്യം നൽകുന്ന ഉത്തരവാദിത്തം ഏറ്റെടുത്തത്​ ഇന്ദിരഗാന്ധിയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ജീവിതത്തിലുടനീളം വളരെയേറെ പ്രതിസന്ധി നേരി​െട്ടങ്കിലും രാഷ്​ട്രീയ ദൗത്യങ്ങൾ നിറവേറ്റുന്നതിൽ അവർ വീഴ്ചവരുത്തിയില്ല. 1977ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കോൺഗ്രസിൻെറ കഥകഴി​െഞ്ഞന്നാണ് പലരും പ്രഖ്യാപിച്ചത്. എന്നാൽ, മൂന്ന് വർഷത്തിനുള്ളിൽ തോറ്റതിനേക്കാൾ ശക്തമായ ഭൂരിപക്ഷത്തിൽ  തിരിച്ചുവന്നു. രാജ്യത്തിന് ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത ഭരണാധികാരിയാണ് ഇന്ദിരയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ommen Chandy Remember Indira Gandhi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.