തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലുപേരും തിരുവനന്തപുരം ജില്ലക്കാരാണ്. ഇതോടെ, സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിതർ 15 ആയി.
കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 കാരനോടൊപ്പം യു.കെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിെല അമ്മൂമ്മ (67), യു.കെയില്‍ നിെന്നത്തിയ യുവതി (27), നൈജീരിയയില്‍ നിെന്നത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. യുവതി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്.
ഇവര്‍ ഡിസംബര്‍ 12നാണ് തിരുവനന്തപുരത്തെത്തിയത്. ക്വാറൻറീനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റിവായത്. യുവാവ് ഡിസംബര്‍ 17നാണ് നൈജീരിയയില്നിന്നെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.