file photo

മസ്കത്തിലേക്ക് പോയ വിമാനം കരിപ്പൂരിൽ തിരിച്ചിറക്കി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം കാലാവസ്ഥ റെഡാറിലെ തകരാർ മൂലം തിരിച്ചിറക്കി. രാവിലെ ഒമ്പതു മണിക്ക് കരിപ്പൂരിൽ നിന്ന് 162 യാത്രികരുമായി പുറപ്പെട്ട ഡബ്ല്യൂ ഐ 294 നമ്പർ വിമാനം വെതർ റെഡാർ തകരാറിനെ തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്.

നിലവിൽ കാലാവസ്ഥ മുന്നറിയിപ്പ് തിരിച്ചറിയാൻ പ്രയാസമുള്ള അവസ്ഥയുണ്ട്. യന്ത്രത്തകരാർ ഇല്ല എന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നും അധികൃതർ അറിയിച്ചിരുന്നു. 11.50 ഓടെയാണ് വിമാനം എയർപോർട്ടിൽ തിരിച്ചിറങ്ങിയത്.

Tags:    
News Summary - Oman Air flight returns to Kozhikode airport due to technical snag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.