Posted On
date_range Updated On
date_range ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞുകൊന്നു; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: അയൽവാസികൾ തമ്മിലെ തർക്കത്തെതുടർന്ന് വൃദ്ധനെ കല്ലെറിഞ്ഞുകൊന്ന ു. ബാലരാമപുരം തേമ്പാമുട്ടം പാറക്കോണം സ്വദേശി കരുണാകരനാണ് (72) മരിച്ചത്. സംഭവത്തിൽ ഐത്തിയൂർ വിഷ്ണു ക്ഷേത്രത്തിന് സമീപം പുലർകുന്ന് വീട്ടിൽ വില്ലികുളത്ത് വാടകക്ക് താമസിക്കുന്ന സന്തോഷ് (36), ബാലരാമപുരം തേമ്പാമുട്ടം പാറക്കോണം പ്രിയ ഭവനിൽ പ്രവീൺ (20) എന്നിവരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.
കരുണാകരെൻറ വീടിന് സമീപത്തെ വഴിയരികിൽ ഫ്ലക്സ് സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മദ്യലഹരിയിലെത്തിയ കരുണാകരൻ ഫ്ലക്സ് സ്ഥാപിച്ചതിനെചൊല്ലി അയൽവീട്ടിലുള്ളവരെ തെറിവിളിച്ചത്രെ. പിടിയിലായവർ കരുണാകരനുനേരെ ഹോളോബ്രിക്സ് എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ജനനേന്ദ്രിയത്തിന് പരിക്കേറ്റ കരുണാകരനെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.