കൊച്ചി: ഓഖി ഫണ്ട് വിനിയോഗത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ മുഖ്യമന്ത്രി വഴുതിമാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരസ്പരവിരുദ്ധ കണക്കുകൾ നിരത്തി മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുകയാണെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
സർക്കാറിന് മംഗളപത്രം രചിക്കലല്ല പ്രതിപക്ഷത്തിെൻറ പണി. വീഴ്ചകൾ ചൂണ്ടിക്കാണിച്ച് മുന്നോട്ടുപോകും. ഓഖി ദുരന്തത്തിൽ എത്രപേർ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ഉള്ള കണക്കുപോലും സർക്കാർ പക്കലില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പല കാര്യങ്ങൾക്കും തുക െചലവഴിക്കാം. അത്തരത്തിൽ ഫണ്ട് വകമാറ്റി െചലവഴിക്കരുതെന്ന് കരുതുന്നതുകൊണ്ടാണ് പ്രളയദുരിതാശ്വാസത്തിന് പ്രത്യേക ഹെഡ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
ഓഖി ഫണ്ടിൽ എത്ര രൂപ ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പറയുന്നില്ല. ഒമ്പതുമാസം കഴിഞ്ഞിട്ടും ആലോചനയിലാണെന്നും ഉത്തരവായെന്നുമാണ് പല ചോദ്യങ്ങൾക്കും മറുപടി. നിയമസഭയിൽ മുഖ്യമന്ത്രി 2018 ജനുവരി 23ന് നൽകിയ മറുപടിയിൽ ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് ഓഖി ദുരന്തം നേരിടാൻ അടിയന്തര ദുരിതാശ്വാസത്തിന് 133 കോടി കിട്ടിയെന്ന് പറഞ്ഞിരുന്നു.
എന്നാൽ, 111 കോടിയേ കിട്ടിയുള്ളൂ എന്നാണ് കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞത്. ആകെ ഒാഖി ദുരന്തത്തിന് ലഭിച്ചത് 240 കോടിയാണ്. ഇത് മുഖ്യമന്ത്രി ഒരിടത്തും പറയുന്നില്ല. പകരം 218 കോടിയുടെ കണക്കാണ് അദ്ദേഹം പറയുന്നത്. ബാക്കി 22 കോടി രൂപ എവിടെപ്പോയി? വാദത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ കണക്ക് അംഗീകരിച്ചാൽപോലും 65 കോടി മാത്രമാണ് ചെലവഴിച്ചത്. ബാക്കി തുക എന്ത് ചെയ്തു?
മത്സ്യബന്ധന ഉപകരണങ്ങൾക്ക് നഷ്ടപരിഹാരമായി 1.65 കോടി രൂപ ചെലവഴിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ഒരാൾക്കുപോലും അത് ലഭിച്ചിട്ടില്ല. മറൈൻ ആംബുലൻസിന് 7.36 കോടി രൂപ ചെലവിട്ടെന്നും പറയുന്നു. എന്നാൽ, അതിന് ടെൻഡർ പോലും വിളിച്ചിട്ടില്ല.
സർക്കാറിെൻറ തെറ്റ് ചൂണ്ടിക്കാട്ടിയില്ലെങ്കിൽ ജനം പ്രതിപക്ഷത്തെ പഴിക്കും. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ഇരിക്കാത്തതാണ് പ്രശ്നം. അടുത്ത തവണ അദ്ദേഹത്തിന് അത് മനസ്സിലാകും. രാഷ്ട്രീയപാർട്ടികളെ ഒരുമിപ്പിച്ച് സഹായം ഉറപ്പുവരുത്താൻ സർക്കാർ ഇതുവരെ നടപടിയെടുത്തിെല്ലന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.