വിഴിഞ്ഞം: ഒാഖിയിൽപ്പെട്ട് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങൾ കൂടി ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയിൽ ഷാജി പീറ്റർ (38), വിഴിഞ്ഞം കോട്ടപ്പുറം പുറവിളാകത്തുവീട്ടിൽ സേവ്യർ (44), പൂവാർ വാറുവിളത്തോപ്പ് സ്വദേശി പനിദാസൻ (63), കന്യാകുമാരി വിളവൻകോട് ചിന്നത്തുറ ജൂഡ് കോളനിയിലെ ക്ലീറ്റസ് (53), തമിഴ്നാട് അഗസ്തീശ്വരം കോവിൽ സ്ട്രീറ്റ് സ്വദേശി മൈക്കിൾ അമീൻ (37) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഷാജി പീറ്ററുടെ മൃതദേഹം അഴീക്കോട് താലൂക്ക് ആശുപത്രിയിലും സേവ്യറുടെ മൃതദേഹം ബേപ്പൂർ താലൂക്ക് ആശുപത്രിയിലുമാണ് ഉള്ളത്. നടപടി പൂർത്തിയായതിന് ശേഷം ശനിയാഴ്ച ഉച്ചയോടെ മൃതദേഹങ്ങൾ വിഴിഞ്ഞത്തെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
ക്ലീറ്റസിെൻറ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലും മൈക്കിൾ അമീേൻറത് ശ്രീചിത്ര മോർച്ചറിയിലും പനിദാസേൻറത് ജനറൽ ആശുപത്രി മോർച്ചറിയിലുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൂന്ന് മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതിൽ ഒരു മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലും രണ്ട് മൃതദേഹങ്ങൾ ശ്രീചിത്രയിലെ മോർച്ചറിയിലും തിരിച്ചറിയാത്ത നിലയിൽ സൂക്ഷിക്കുന്നു. ഇതുവരെ 19 പേരെയാണ് മരിച്ചനിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നത്. ഒരാൾ ആശുപത്രിയിൽെവച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.