തിരുവനന്തപുരം: ‘ഒാഖി’ ചുഴലിക്കാറ്റിെൻറ താണ്ഡവത്തിൽ തെക്കൻ ജില്ലകളിലെ വൈദ്യുതി വിതരണ മേഖലയിൽ അഞ്ച് കോടി രൂപയുടെ നഷ്ടം. മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വൈദ്യുതിവിതരണം ഉടൻ പുനഃസ്ഥാപിക്കാൻ നിർദേശിച്ചു. സാധാരണ നിലയിലെത്താൻ ദിവസങ്ങളെടുക്കുമെന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 2500 പോസ്റ്റുകൾ നിലംപൊത്തി. 11 കെ.വിയുടെ 500 ഒാളവും മറ്റ് പോസ്റ്റുകൾ 2000ത്തോളവുമാണ് മറിഞ്ഞത്. 150 സ്ഥലങ്ങളില്‍ 11 കെ.വി ലൈനുകളും 1300 സ്ഥലങ്ങളില്‍ എൽ.ടി ലൈനുകളും പൊട്ടിവീണു.
വൈദ്യുതി വിതരണ മേഖല താറുമാറായതിനെതുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻമേഖല പൂർണമായും ഇരുട്ടിലായി. മലയോരമേഖലയായ ഇടുക്കിയിലും വൻനാശമുണ്ടായി. 150 ഒാളം 11 കെ.വി പോസ്റ്റും 200 സാധാരണ പോസ്റ്റുകളുമാണ് തകർന്നത്. അതോടൊപ്പം 750 സ്ഥലങ്ങളില്‍ ലൈനുകള്‍ പൊട്ടിവീണു. മറ്റുസ്ഥലങ്ങളില്‍നിന്ന് ജീവനക്കാരെയും കരാര്‍ പണിക്കാരെയും ഇത്തരം ജോലിയില്‍ പ്രാവണ്യമുള്ളവരെയും കൂടുതലായി ഇവിടങ്ങളിൽ നിയോഗിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. എന്നാൽ കനത്തമഴ ജോലികള്‍ നടത്തുന്നതിന് വെല്ലുവിളി ഉയർത്തുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാനും വൈദ്യുതി പുനഃസ്ഥാപന ജോലികളുടെ പ്രവർത്തനപുരോഗതി നിരീക്ഷിക്കാനും സർക്കിൾ ഓഫിസുകളില്‍ കൺട്രോള് റൂം ഏർപ്പെടുത്താനും തീരുമാനമായി. യോഗത്തില്‍ ചെയർമാന് ഡോ. ഇളങ്കോവനും ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്തു.
കൊച്ചി: കൊച്ചിയുടെ തീരങ്ങളിൽ കനത്തനാശം. കടല്‍ കര കയറിയതിനെത്തുടര്‍ന്ന് ചെല്ലാനം, എടവനക്കാട് മേഖലകളില്‍ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. സൂനാമി ദുരന്തപ്രദേശമായ എടവനക്കാട് തീരത്താണ് കൂടുതൽ നാശം. പലഭാഗത്തും കടൽഭിത്തിക്ക് മുകളിലൂടെയും തിരമാല അടിച്ചുകയറി. ഇവിടെ വ്യാഴാഴ്ച വൈകി പിൻവലിഞ്ഞ കടൽ വെള്ളിയാഴ്ച പുലർച്ച അേഞ്ചാടെ ക്ഷോഭിച്ച് കൂറ്റൻ തിരമാലകൾ രൂപപ്പെട്ടു. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് 168 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 580 പേരാണ് ഇൗ ഭാഗത്തെ മൂന്ന് ക്യാമ്പിലുമായി കഴിയുന്നത്. ആലപ്പുഴയിൽനിന്ന് വള്ളത്തിൽ മത്സ്യബന്ധനത്തിനുപോയി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച രാവിലെ ചെല്ലാനത്ത് മറൈൻ എൻഫോഴ്സ്മെൻറ് രക്ഷപ്പെടുത്തി. നാവികസേന, കോസ്റ്റ് ഗാർഡ്, മർച്ചൻറ് നേവി, മറൈൻ എൻഫോഴ്സ്മെൻറ്, കോസ്റ്റൽ െപാലീസ് എന്നിവ കടലിലും തീരത്തും നിരീക്ഷണം നടത്തുന്നുണ്ട്.
എസ്. ശർമ എം.എൽ.എ, കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എം.കെ. കബീര്‍, െഡപ്യൂട്ടി കലക്ടര്‍ ഷീലാദേവി എന്നിവരുടെ നേതൃത്വത്തിൽ കരയിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരങ്ങളിൽ നങ്കൂരമിട്ട 13 വള്ളങ്ങൾ കടലാക്രമണത്തിൽ തകർന്നു. കാട്ടൂർഭാഗത്ത് പത്തും ഒറ്റമശ്ശേരിയിൽ മൂന്നും വള്ളങ്ങളാണ് കടലെടുത്തത്. തീരത്ത് കയറ്റിവെക്കാൻ സൗകര്യമില്ലാതെവന്നപ്പോൾ തീരക്കടലിൽ ബന്ധിപ്പിച്ചിട്ട വള്ളങ്ങളാണ് വെള്ളിയാഴ്ച പുലർച്ചെ ശക്തമായ തിരമാലയിൽ തകർന്നത്. ഒന്നരക്കോടിയുടെ നഷ്ടം കണക്കാക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിെൻറ തെക്കൻമേഖല ഏതാണ്ട് ഒറ്റപ്പെട്ടു. വലിയഴീക്കൽ, കള്ളിക്കാട്, രാമഞ്ചേരി, വട്ടച്ചാൽ, പെരുമ്പള്ളി ഭാഗങ്ങൾ ഒറ്റപ്പെട്ടനിലയിലാണ്. കടൽഭിത്തിയും പലയിടത്തും തകർന്നിട്ടുണ്ട്. 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അമ്പതോളം വീടുകൾ കടുത്തഭീഷണിയിലാണ്. ആറാട്ടുപുഴ മുതൽ തോട്ടപ്പള്ളിവരെ തീരം അപകടകരമായ സ്ഥിതിയെ അഭിമുഖീകരിക്കുകയാണ്. റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
വള്ളിക്കുന്ന് (മലപ്പുറം): ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് വള്ളിക്കുന്നിലും കടൽ ഉൾവലിഞ്ഞത് അരിയല്ലൂർ പരപ്പാൽ, അനങ്ങാടി തീരദേശവാസികളെ ആശങ്കയിലാഴ്ത്തി. വ്യാഴാഴ്ച അർധരാത്രി മുതൽതന്നെ ഈ ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരുന്നു. ഉച്ചക്ക് ശേഷമാണ് ഉൾവലിയാൻ തുടങ്ങിയത്. 50 മീറ്ററോളം ഉൾവലിഞ്ഞെന്ന് പ്രദേശവാസികൾ പറഞ്ഞു. കടൽ ഭിത്തിയില്ലാത്ത പ്രദേശത്താണ് സംഭവം. പരപ്പാൽ നിവാസികളാണ് ഏറെ ആശങ്കയിൽ കഴിയുന്നത്. മുമ്പുണ്ടായ കടലാക്രമണത്തിൽ ഇവിടെ കരയുടെ ഏറെഭാഗം കടലെടുത്തിട്ടുണ്ട്. നിരവധി മത്സ്യബന്ധന വള്ളങ്ങളും ചെറിയ തോണികളും കരയിൽ കിടക്കുകയാണ്.
കണ്ണൂർ: ഒാഖി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ കണ്ണൂർ തീരദേശ മേഖലയിൽ സുരക്ഷ ശക്തമാക്കി. വടക്കൻ മേഖലകളിൽ കാര്യമായ ഭീഷണിയില്ലെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾക്കും തീരദേശ മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫിഷറീസ് കൺട്രോൾ റൂമിെൻറയും തീരദേശ സേനയുടെയും നേതൃത്വത്തിലാണ് മുൻകരുതൽ നടപടികൾ. ആയിക്കര, അഴീക്കൽ, ചാലിൽ, തലശ്ശേരി, ഗോപാലപ്പേട്ട, ധർമടം, തലായി, മാഹി എന്നിവിടങ്ങളിലെ മത്സ്യമേഖലയിലാണ് അതീവ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കടലിൽ മത്സ്യബന്ധനത്തിനായി പോയവർ മിക്കവരും ഇന്നലെ തന്നെ മടങ്ങിയെത്തിയിരുന്നു. ഇന്നലെ പുലർച്ചെ പോകാനിരുന്നവരെ വിലക്കുകയും ചെയ്തു. ഇന്നലെ ആയിക്കരയിൽ കടൽ ഉൾവലിഞ്ഞിരുന്നു. ആയിക്കര, അഴീക്കൽ മേഖലയിലുൾപ്പെടെ കടൽ പ്രക്ഷുബ്ധമാവുകയും ചെയ്തു.
പൊന്നാനി: കടലാക്രമണത്തെതുടർന്ന് പൊന്നാനിയിൽ 11 വീടുകളിൽ വെള്ളം കയറി. പുലർച്ച ആറ് മുതൽ വീടുകളിലേക്ക് തിരമാല ആഞ്ഞടിച്ചു. പൊന്നാനി മുറിഞ്ഞഴി ഭാഗത്താണ് കടലാക്രമണം ശക്തമായത്. മുറിഞ്ഞഴിയിലെ പത്ത് വീടുകളിലേക്കും പാലപ്പെട്ടി കാപ്പിരിക്കാെട്ട ഒരു വീട്ടിലേക്കും വെള്ളം കയറി. ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.