ഒ.​ജെ. ജ​നീ​ഷ് മാ​താ​വ് പു​ഷ്പ, ഭാ​ര്യ ശ്രീ​ല​ക്ഷ്മി, സ​ഹോ​ദ​ര​ൻ ധ​നേ​ഷ്, സ​ഹോ​ദ​ര

ഭാ​ര്യ, അ​വ​രു​ടെ മ​ക്ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം

ഒ.​ജെ. ജ​നീ​ഷ് യൂ​ത്ത് മി​നി​സ്റ്റ​ർ

തൃ​ശൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്റെ സം​സ്ഥാ​ന നാ​യ​ക​ന് ഒ​ടു​വി​ൽ അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി മ​ന്ത്രി സ്ഥാ​ന​വും. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ക​ടു​ത്ത മ​ത്സ​ര​ത്തെ അ​തി​ജീ​വി​ച്ചാ​ണ് ഒ.​ജെ. ജ​നീ​ഷ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു ക​യ​റി​യ​ത്. അ​വ​സാ​നം വ​രെ മു​ൻ എം.​എ​ൽ.​എ​യും സി.​പി.​ഐ നേ​താ​വു​മാ​യ വി.​ആ​ർ സു​നി​ൽ​കു​മാ​റു​മാ​യി വ​ലി​യ മ​ത്സ​ര​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്. അ​തു​പോ​ലെ ത​ന്നെ​യാ​യി​രു​ന്നു മ​ന്ത്രി​യാ​യു​ള്ള പ്ര​ഖ്യാ​പ​ന​വും.

ഞാ​യ​റാ​​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ജ​നീ​ഷി​ന് ന​റു​ക്ക് വീ​ണ​ത്. ജി​ല്ല പ്രാ​തി​നി​ധ്യ​വും സാ​മു​ദാ​യി​ക പ്രാ​തി​നി​ധ്യ​വും ജ​നീ​ഷി​ന് തു​ണ​യാ​കു​ക​യാ​യി. നി​ല​വി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്. കെ.​എ​സ്.​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് തു​ട​ങ്ങി കോ​ൺ​ഗ്ര​സി​ന്റെ വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ നേ​തൃ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്നു.

തൃ​ശൂ​ർ ​ജി​ല്ല​യി​ലെ മാ​ള കു​ഴൂ​ർ സ്വ​ദേ​ശി​യാ​ണ്. ഓ​ടാ​ശ്ശേ​രി ജ​ന​ര​ഞ്ജ​ൻ-​പു​ഷ്പ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​യി 1988ൽ ​ജ​ന​നം. പോ​ളി​ടെ​ക്‌​നി​ക്കി​ൽ പ​ഠി​ക്കു​മ്പോ​ൾ പി​താ​വ് മ​രി​ച്ച​തോ​ടെ കു​ടും​ബ​ത്തി​ന്റെ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ന്നു ചേ​ർ​ന്നു. ചാ​ല​ക്കു​ടി​യി​ലെ സി​ദ്ധാ​ർ​ഥ ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പി​താ​വി​ന്റെ വി​യോ​ഗം ഏ​ൽ​പ്പി​ച്ച ആ​ഘാ​ത​ത്തി​ൽ പ​ക​ച്ചു​നി​ൽ​ക്കാ​തെ, അ​മ്മ പു​ഷ്പ​ക്കൊ​പ്പം ചേ​ർ​ന്ന് കു​ടും​ബ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​ൻ ജ​നീ​ഷ് ത​യാ​റാ​യി. തൊ​ഴി​ലു​റ​പ്പ് ഉ​ൾ​പ്പെ​ടെ ജോ​ലി​ക​ൾ ചെ​യ്താ​ണ് പു​ഷ്പ മ​ക്ക​ളെ വ​ള​ർ​ത്തി​യ​ത്.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം ത​ന്നെ സെ​ക്യൂ​രി​റ്റി ജോ​ലി ഉ​ൾ​പ്പെ​ടെ പാ​ർ​ട്ട് ടൈം ​ജോ​ലി​ക​ൾ ജ​നീ​ഷ് ചെ​യ്തി​രു​ന്നു. തൃ​ശൂ​ർ ഗ​വ. ലോ ​കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് അ​തി​ഭീ​ക​ര​മാ​യ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പ​ല​ത​വ​ണ ആ​ശു​പ​ത്രി​യി​ലാ​വേ​ണ്ടി വ​ന്നു. കു​ഴൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ലും പു​ത്ത​ൻ​വേ​ലി​ക്ക​ര വി.​സി.​എ​സ്എ​ച്ച്.​എ​സ്.​എ​സി​ലു​മാ​ണ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പെ​രു​മ്പാ​വൂ​ർ ഗ​വ​ൺ​മെ​ന്റ് പോ​ളി​ടെ​ക്നി​ക്കി​ൽ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഡി​പ്ലോ​മ നേ​ടി. തൃ​ശൂ​ർ ഗ​വ. ലോ ​കോ​ള​ജി​ൽ​നി​ന്ന് ബി.​ബി.​എ എ​ൽ.​എ​ൽ.​ബി ബി​രു​ദ​വും നേ​ടി. അ​ഭി​ഭാ​ഷ​ക​യാ​യ ശ്രീ​ല​ക്ഷ്മി​യാ​ണ് ഭാ​ര്യ. ധ​നേ​ഷ് ഏ​ക സ​ഹോ​ദ​ര​നാ​ണ്.

Tags:    
News Summary - O.J. Janeesh, the Youth Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.