കടലിലേക്ക്​ എണ്ണ ഒഴുകിയ സംഭവം; അന്വേഷണത്തിന്​ മൂന്നംഗ സമിതി

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്​റ്റ്​സ്​ ലിമിറ്റഡിൽനിന്ന്​ ഫർണസ്​ ഓയിൽ ചോർന്ന്​ കടലിലേക്ക്​ ഒഴുകിയ സംഭവം അന്വേഷിക്കുന്നതിന്​ മൂന്നംഗ സമിതിയെ നിയോഗിച്ച്​ വ്യവസായ വകുപ്പ്​.

വ്യവസായ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്​ ഹനീഷ്​, മലബാർ സിമന്‍റ്​സ്​ എം.ഡി എം. മുഹമ്മദ്​ അലി, കെ.എം.എം.എൽ എം.ഡി എസ്​. ചന്ദ്രബോസ്​ എന്നിവരാണ്​ സമിതി അംഗങ്ങൾ. പത്തുദിവസത്തിനകം റിപ്പോർട്ട്​ നൽകണമെന്ന്​ മന്ത്രി ഇ.പി. ജയരാജൻ നിർദേശം നൽകി.

ബുധനാഴ്​ച പുലർച്ചെയാണ്​ ഫർണസ്​ ഓയിൽ ഡ്രെയിനേജ്​ വഴി കടലിലേക്ക്​ ഒഴുകിയത്​. വേളി മുതൽ പുതുക്കുറിച്ചി വരെ ഓയിൽ വ്യാപിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം ഫാക്​ടറി ജീവനക്കാരുടെ നേതൃത്വത്തിൽ ഓയിൽ കലർന്ന മണൽ നീക്കം ചെയ്യൽ ആരംഭിച്ചു. കടൽതീരത്തുനിന്ന്​ എണ്ണയുടെ അംശം പൂർണമായും നീക്കാതെ ഫാക്​ടറി തുറക്കാൻ അനുവദിക്കില്ലെന്ന്​ മലിനീകരണ നിയന്ത്രണ ബോർഡ്​ വ്യക്തമാക്കിയതിനെ തുടർന്നാണ്​ നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.