ഒാഖി ചുഴലിക്കാറ്റ്: ഒരു ബോട്ട് കൂടി കണ്ടെത്തി 

കൊച്ചി: ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ ഒരു ബോട്ട് കൂടി കണ്ടെത്തി. മാഹിയിൽ നിന്ന് കടലിൽ പോയ സെന്‍റ് ആന്‍റണി എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടും മത്സ്യത്തൊഴിലാളികളെയും കൊച്ചി തോപ്പുംപടി ഹാർബറിൽ എത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. 

അതേസമയം, ഒാൾമൈറ്റി ഗോഡ് എന്ന ബോട്ടിലെ 12 മത്സ്യത്തൊഴിലാളികളെ ഹാർബറിൽ എത്തിച്ചിട്ടുണ്ട്. തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഇവരെ തീരദേശസേന കണ്ടെത്തിയത്. ചുഴലിക്കാറ്റിനെ തുടർന്ന് ഒരു ദിവസം മുഴുവൻ ബോട്ടിൽ കുടുങ്ങി കിടക്കുകയായിരുന്നു സംഘം. ശക്തമായ കാറ്റിൽ ബോട്ടിന് തകരാർ സംഭവിച്ചിട്ടുണ്ട്. 

രാത്രി തിരച്ചിലിനായി ഐ.എൻ.എസ് കൽപേനിയും തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകളും പുറംകടലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Ocki Cyclone: One Fishing Boat Detected -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.