തിരുവനന്തപുരം: പുല്‍ക്കൂടും ക്രിസ്മസ് മരങ്ങളും കരോള്‍ ഗാനങ്ങളുമൊന്നും ഇവിടെയില്ല, ഉയർന്നു കേൾക്കുന്നത് ആധി നിറഞ്ഞ നെഞ്ചിടിപ്പുകൾ. കടൽക്കലിയിൽ കാണാമറയത്തായ പ്രിയപ്പെട്ടവർക്കായുള്ള കാത്തിരിപ്പുകൾക്കിടയിൽ ഇവർക്ക് ആഘോഷിക്കാനാവില്ല. പതിവായി ക്രിസ്മസിന് വർണദീപങ്ങളാൽ അണിഞ്ഞൊരുങ്ങുന്ന തീരത്തെ നിരത്തുകളിൽ ഇപ്പോൾ കനം തൂങ്ങുന്ന നിശ്ശബ്ദത മാത്രം.
കുടിലുകളിലാകെട്ട അടക്കിപ്പിടിച്ച തേങ്ങലുകളും. നാസിക് ധോൾ മുഴക്കി നക്ഷത്രവിളക്കുകളുടെ അകമ്പടിയിൽ വീടുകൾ തോറുമെത്തിയിരുന്ന കുഞ്ഞുസാന്തമാരെയും ഇക്കുറി കാണാനില്ല. കണ്ണീരടങ്ങാത്ത വീടുകളിൽ അമ്മമാരെ ആശ്വസിപ്പിച്ച് അവരും ഒതുങ്ങിക്കൂടി. വിലപ്പെട്ട ഉയിരിെൻറ നേർപ്പാതി കടലിലാണ്. ഒപ്പം കടലെടുത്ത ജീവനുകളെയോർത്തുള്ള പ്രിയപ്പെട്ടവരുടെ വിലാപങ്ങളും.
സാധാരണ ക്രിസ്മസ് തീരത്തിെൻറ ഉത്സവമാണ്. ക്ലബുകളും സാംസ്കാരിക വേദികളുമെല്ലാം കലാപരിപാടികളുമായി സജീവമാകുന്ന ദിനങ്ങൾ. എന്നാൽ, ഇക്കുറി അതെല്ലാം മാറ്റിെവച്ച് പ്രാർഥനയിൽ മാത്രം ചടങ്ങുകൾ പരിമിതപ്പെടുത്തുകയാണ് എല്ലാവരും. ചിരിക്കാൻ പോലും മറന്നുപോയവർക്ക് മുന്നിൽ മറ്റുള്ളവരും ആഘോഷങ്ങൾ ഒഴിവാക്കുകയാണ്. ആഘോഷങ്ങെളാന്നും ഇത്തവണ വേെണ്ടന്നാണ് അടിമലത്തുറ, പൂവാർ, വിഴിഞ്ഞം ഇടവകകളുടെ തീരുമാനം. പകരം ക്രിസ്മസ് ദിനത്തിൽ ഓഖി ദുരന്തബാധിതരായ കുടുംബങ്ങൾക്കൊപ്പം പ്രാർഥനകളിൽ മുഴുകി അവരുടെ ദുഃഖത്തിൽ പങ്കുചേരും. പൂന്തുറയിലും സ്ഥിതി വ്യത്യസ്തമല്ല. 28 പേരാണ് ഇവിടെ മടങ്ങിയെത്താനുള്ളത്. ഇവരുടെ വലിയ ചിത്രങ്ങൾക്കു മുന്നിൽ വാവിട്ട് കരയുന്നവരാണ് ക്രിസ്മസ് ദിവസങ്ങളിലെയും കണ്ണീർക്കാഴ്ച.
കടൽക്കലിയോർമകൾ രണ്ടാഴ്ചയിലേക്ക് കടക്കുേമ്പാഴും മുന്നറിയിപ്പ് തർക്കങ്ങൾക്കും കണക്കുകളിലെ അവ്യക്തതകൾക്കുമപ്പുറം അനിശ്ചിതത്വത്തിെൻറ ജീവിതക്കടലിൽ പകച്ചുനിൽക്കുകയാണ് തീരജീവിതങ്ങൾ.- തിരിച്ചെത്താനുള്ളവരുടെ എണ്ണത്തിൽ അധികൃതരുടെ പട്ടികയിൽതന്നെ പലയക്കങ്ങളാണ്. ഇവർ ജീവനോടെ അവശേഷിക്കുന്നോ എന്നതിൽ ആർക്കും ഒരുറപ്പുമില്ല. വലിയ ബോട്ടിൽ പോകുന്നവർ 20-35 ദിവസം വരെ കടലിൽ തങ്ങുമെന്നും ഇവർ ക്രിസ്മസോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.