??? ??????

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ വേതനം നല്‍കി

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക്  മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഒരു മാസത്തെ വേതനം സംഭാവന നല്‍കി. ചെക്ക് ചീഫ് സെക്രട്ടറിക്ക് കൈമാറി.

ചേര്‍ത്തല ട്രാവന്‍കൂര്‍ മേറ്റ്സ് &  മാറ്റിങ് കമ്പനി ഒരു ലക്ഷം രൂപയുടെ ചെക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെക്ക് ഏറ്റുവാങ്ങി.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാനും 20 അംഗങ്ങളും അവരുടെ രണ്ടു ദിവസത്തെ വേതനമായ ഒരു ലക്ഷത്തി അയ്യായിരം രൂപയും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപയും ഗെയില്‍ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനമായ ഒരു ലക്ഷത്തി നാല്‍പത്തയ്യായിരം രൂപയും  തിരുവനന്തപുരത്തെ കേരള വര്‍ക്കിംഗ് വിമന്‍സ് അസോസിയേഷന്‍ ഒരു ലക്ഷം രൂപയും വഞ്ചിയൂര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ അമ്പതിനായിരം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ അമ്പതിനായിരം രൂപയുടെയും മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന്‍ പതിനായിരം രൂപയുടെയും ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Tags:    
News Summary - Ockhi Cyclone Ministers Donates Their Salary-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.