Posted On
date_range Updated On
date_range ഫുട്ബോൾ പരിശീലനത്തിന് വിട്ടില്ല; പാലക്കാട് ഏഴാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
പാലക്കാട്: ഫുട്ബോൾ പരിശീലനത്തിന് വിടാത്തതിൽ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു. എലപ്പുള്ളി പോക്കാന്തോട് സ്വദേശി ശിവപ്രസാദിന്റെയും സജിതയുടെയും മകൻ വിശ്വജിത്ത് (13) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുളിക്കാൻ കയറിയ വിശ്വജിത്ത് പുറത്തിറങ്ങാൻ വൈകിയതിനെ തുടർന്ന് രക്ഷിതാക്കൾ കുളിമുറിയുടെ വാതിൽ പൊളിച്ചു നോക്കിയപ്പോൾ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.