ഹജ്ജ്: 34 പേര്‍ക്കുകൂടി അവസരം

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ര്‍ഥാ​ട​ന​ത്തി​ന് 34 പേ​ര്‍ക്കു​കൂ​ടി അ​വ​സ​രം ല​ഭി​ച്ചു. ന​റു​ക്കെ​ടു​പ്പി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി​യ കാ​ത്തി​രി​പ്പ് പ​ട്ടി​ക​യി​ലെ ക്ര​മ​ന​മ്പ​ര്‍ 5307 മു​ത​ല്‍ 5340 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ര്‍ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ല്‍നി​ന്ന് ഇ​ത്ത​വ​ണ അ​വ​സ​രം ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം 13,134 ആ​യി. ഇ​നി​യും ഏ​താ​നും സീ​റ്റു​ക​ള്‍ കൂ​ടി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ എ​ത്ര​യും വേ​ഗം ആ​ദ്യ ഗ​ഡു​വും ര​ണ്ടാം ഗ​ഡു​വും ഉ​ള്‍പ്പെ​ടെ ഒ​രാ​ള്‍ക്ക് 2,77,300 രൂ​പ വീ​തം അ​ട​ക്ക​ണം. ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ്പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ബ്രാ​ഞ്ചി​ലോ ഓ​ണ്‍ലൈ​ന്‍ ആ​യോ പ​ണ​മ​ട​ക്കാം.

ഇ​പ്പോ​ള്‍ അ​വ​സ​രം ല​ഭി​ച്ച തീ​ര്‍ഥാ​ട​ക​ര്‍ ഹ​ജ്ജ് അ​പേ​ക്ഷ ഫോ​മും അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​ണ​മ​ട​ച്ച പേ-​ഇ​ന്‍ സ്ലി​പ്പ്, നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ഫോ​ട്ടോ പ​തി​ച്ച മെ​ഡി​ക്ക​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ശ​നി​യാ​ഴ്ച​ക്ക​കം ഓ​ണ്‍ലൈ​നാ​യി അ​പ് ലോ​ഡ് ചെ​യ്യു​ക​യോ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ക​രി​പ്പൂ​ര്‍ ഓ​ഫി​സി​ല്‍ നേ​രി​ട്ട് സ​മ​ര്‍പ്പി​ക്കു​ക​യോ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ണ്‍: 0483-2710717, 2717572. വെ​ബ്‌​സൈ​റ്റ് - https://hajcommittee.gov.in, kerlahajcommittee.org.

കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ആ​ദ്യ വി​മാ​നം ഏ​പ്രി​ല്‍ 30ന് ​കൊ​ച്ചി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടും. ക​ണ്ണൂ​രി​ല്‍നി​ന്നു​ള്ള ആ​ദ്യ വി​മാ​നം മേ​യ് അ​ഞ്ചി​നും ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ആ​ദ്യ വി​മാ​നം മേ​യ് 15നു​മാ​ണ് പു​റ​പ്പെ​ടു​ക. തീ​ർ​ഥാ​ട​ക സം​ഘ​ങ്ങ​ള്‍ ജി​ദ്ദ​വ​ഴി മ​ക്ക​യി​ലേ​ക്കാ​ണ് യാ​ത്ര​യാ​കു​ന്ന​ത്. ഹ​ജ്ജ് ക​ർ​മ​ങ്ങ​ള്‍ നി​ർ​വ​ഹി​ച്ച​ശേ​ഷം മ​ദീ​ന​യി​ല്‍നി​ന്നാ​ണ് മ​ട​ക്ക​യാ​ത്ര.

Tags:    
News Summary - Hajj: 34 more people have the opportunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.