ഹാഫിള് മുഹമ്മദ് അജ്നാസ്

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

ഇരിക്കൂർ (കണ്ണൂർ): അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇരിക്കൂർ സിദ്ധീഖ് നഗർ പട്ടീൽ പുതിയപുരയിൽ ഹാഫിള് മുഹമ്മദ് അജ്നാസ് (16) ആണ് മരിച്ചത്. അബ്ദുൽ ജലീൽ -നൂറ ദമ്പതികളുടെ മകനാണ്. ഖുർആൻ മുഴുവൻ മനപാഠമാക്കിയ അജ്നാസ് കൊയ്യം മർകസിൽ വിദ്യാർഥിയാണ്.

സൗദിയിൽ ജോലി ചെയ്യുന്ന പിതാവ് അബ്ദുൽ ജലീൽ മകന് സുഖമില്ലാ​ത്തതിനെ തുടർന്ന് നാട്ടിൽ വന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് ​വിദേശത്തേക്ക് മടങ്ങിപ്പോയത്. സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, ഫർസാൻ, സയ്യാൻ. മയ്യിത്ത് ഇരിക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 

Tags:    
News Summary - obituary hafiz muhammed ajnas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.