ഓച്ചിറ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഓച്ചിറക്കളി ആചാരം മാത്രമായി നടത്തി. കളിയാശാന്മാരുടെ അങ്കം വെട്ടോടെ ഓച്ചിറക്കളിക്ക് തുടക്കമായി. ആരോഗ്യവകുപ്പ് നൽകിയ പ്രതിരോധമരുന്ന് കഴിച്ചും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയും മാസ്ക്ക് ധരിച്ചുമെത്തിയ പോരാളികൾ വീര രണസ്മരണ പുതുക്കി ആചാരപ്രകാരം എട്ടുകണ്ടത്തിൽ പടവെട്ടി.
പൊലീസിെൻറ കർശന നിർദേശം പാലിച്ചാണ് ഓച്ചിറക്കളി നടന്നത്.
വിവിധ കരകളിൽനിന്നെത്തിയ കളി ആശാന്മാരാണ് ഇത്തവണ അങ്കത്തിനിറങ്ങിയത്. രണ്ടാം ദിവസമായ ചൊവ്വാഴ്ചയും ഓച്ചിറക്കളി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.