Posted On
date_range Updated On
date_range നഴ്സിങ് വിദ്യാർഥി ട്രെയിൻതട്ടി മരിച്ചു
കൊയിലാണ്ടി: നഴ്സിങ് വിദ്യാർഥി ട്രെയിൻതട്ടി മരിച്ചു. താമരശ്ശേരി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥി അമിത രാജ് (19) ആണ് മരിച്ചത്. മൂടാടി കുന്നുമ്മൽ പ്രേമരാജിന്റെയും ബിന്ദുവിന്റെയും മകളാണ്.
സഹോദരൻ: അഖിൽ രാജ്. വെള്ളറക്കാട് റെയിൽവേ ട്രാക്കിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. കോളജിലേക്ക് പുറപ്പെട്ടതായിരുന്നു. പാളം മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. അഗ്നിരക്ഷാസേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പ്രദീപിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.