നഴ്സിങ് പ്രവേശന സംവരണം അട്ടിമറി: ദേശീയ പട്ടികജാതി കമീഷൻ റിപ്പോർട്ട് തേടി

പാലക്കാട്‌ മെഡിക്കൽ കോളജിൽ നിലവിൽ പട്ടികജാതി വിഭാഗത്തിന് 70 ശതമാനവും പട്ടിക വർഗത്തിന് രണ്ടു ശതമാനവുമാണു സംവരണം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട്‌ ഗവ. മെഡിക്കൽ കോളജിൽ ബി.എസ്സി നഴ്സിങ്‌ പ്രവേശനത്തിന് പട്ടികജാതി സംവരണം അട്ടിമറിച്ച സംഭവത്തിൽ ദേശീയ പട്ടികജാതി കമീഷൻ സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് നൽകിയ പരാതിയിലാണ് കമീഷൻ റിപ്പോർട്ട് തേടിയത്. ഡിസംബർ 10നുള്ളിൽ മുഴുവൻ രേഖകളും അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമീഷൻ ആവശ്യപ്പെട്ടത്. പട്ടികജാതി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച പാലക്കാട്‌ മെഡിക്കൽ കോളജിൽ ആരോഗ്യ വകുപ്പിനു കീഴിൽ സർക്കാർ നേരിട്ട് നഴ്സിങ് കോളജ് ആരംഭിക്കാനുള്ള നീക്കം നിലവിലെ പട്ടികജാതി സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നു പരാതിയിൽ പറയുന്നു. പാലക്കാട്‌ മെഡിക്കൽ കോളജിൽ നിലവിൽ പട്ടികജാതി വിഭാഗത്തിന് 70 ശതമാനവും പട്ടിക വർഗത്തിന് രണ്ടു ശതമാനവുമാണു സംവരണം.

സർക്കാർ നടപടി വഴി പട്ടികജാതി സംവരണം അട്ടിമറിക്കപ്പെടും 72 ശതമാനം ലഭിച്ചിടത്തു 10 ശതമാനം സംവരണം മാത്രമായിരിക്കും ലഭിക്കുക. ഈ നടപടി തുടർന്നാൽ ഭാവിയിൽ എം.ബി.ബി.എസ് ബാച്ചിന്റെ നിലവിലെ പട്ടികജാതി സംവരണം നഷ്ടപ്പെടുമെന്നും പരാതിയിൽ പറയുന്നു.

Tags:    
News Summary - Nursing admission reservation subverted: National Scheduled Castes Commission seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.