ആശുപത്രികൾ അടച്ചിടുന്നതിനോട് യോജിപ്പില്ലെന്ന് ഒരു വിഭാഗം മാനേജ്മെന്‍റുകൾ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ അടച്ചിട്ട് പ്രതിഷേധിക്കുന്നതിനോട് യോജിപ്പില്ലെന്ന് കോൺഫെഡറേഷൻ ഒാഫ് പ്രൈവറ്റ് മാനേജ്മെന്‍റ് അസോസിയേഷൻ. ആശുപത്രികൾ അടച്ചിടുമെന്ന തരത്തിലുള്ള വാർത്തകൾ വന്ന് എവിടെ നിന്നെന്ന് അറിയില്ല. ആശുപത്രികൾ അടച്ച് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്ന് സംഘടനയുടെ ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു. 

നേരത്തെ, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ തിങ്കളാഴ്ച മുതൽ അടച്ചിടാൻ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് സംഘടനകൾ തീരുമാനിച്ചുവെന്ന വാർത്ത വന്നിരുന്നു. പുതിയ രോഗികളെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കില്ല, ശസ്ത്രക്രിയ അടക്കമുള്ള സേവനങ്ങൾ നിർത്തിവെക്കും, അടിയന്തര ഘട്ടത്തിൽ മാത്രം ഒ.പിയിൽ എത്തുന്ന രോഗികളെ പരിശോധിക്കും എന്നിവയായിരുന്നു മാനേജ്മെന്‍റുകളുടെ തീരുമാനം. 

നഴ്സുമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് സംഘടനയുടേതായിരുന്നു തീരുമാനം. ആറ് പ്രൈവറ്റ് മാനേജ്മെന്‍റ് അസോസിയേഷനുകൾ ഉൾപ്പെടുന്ന സംഘടനയാണ് കോൺഫെഡറേഷൻ ഒാഫ് പ്രൈവറ്റ് മാനേജ്മെന്‍റ് അസോസിയേഷൻ.


 

Tags:    
News Summary - nurses strike: private hospital factions declared hospital not closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.