നഴ്സുമാരുടെ വേതന വർധന; ഒരു വിഭാഗം സ്വകാര്യ ആശുപത്രികളുമായി സമവായം

തൃ​ശൂ​ര്‍: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ അ​ടി​സ്ഥാ​ന ശ​മ്പ​ളം 40,000 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട് യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ (യു.​എ​ൻ.​എ) തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ, ഒ​രു​വി​ഭാ​ഗം ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്റു​ക​ളു​മാ​യി അ​സോ​സി​യേ​ഷ​ന്‍ സ​മ​വാ​യ​ത്തി​ലെ​ത്തി. തൃ​ശൂ​രി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു​നി​ന്ന ച​ര്‍ച്ച​യി​ൽ ജി​ല്ല​യി​ലേ​ത് ഉ​ൾ​പ്പെ​ടെ ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യാ​ണ് ധാ​ര​ണ​യാ​യ​ത്.

പു​തു​താ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ന​ഴ്‌​സു​മാ​ര്‍ക്ക് 32,700 രൂ​പ മൊ​ത്തം ശ​മ്പ​ള​മാ​ക്കു​ക, നി​ല​വി​ലു​ള്ള സ്റ്റാ​ഫ് ന​ഴ്‌​സു​ക​ള്‍ക്ക് 8,000 മു​ത​ല്‍ 12,000 രൂ​പ വ​രെ ശ​മ്പ​ള​വ​ര്‍ധ​ന ന​ല്‍കു​ക തു​ട​ങ്ങി​യ യു.​എ​ന്‍.​എ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റ് അം​ഗീ​ക​രി​ച്ച​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷോ​ബി ജോ​സ​ഫ് ‘മാ​ധ്യ​മ​’​ത്തോ​ട് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​ക​ളി​ല്‍ ട്രെ​യി​നി ന​ഴ്‌​സ് സ​മ്പ്ര​ദാ​യം നി​ര്‍ത്ത​ലാ​ക്കാ​നും തീ​രു​മാ​ന​മാ​യി. അ​തേ​സ​മ​യം, ശ​മ്പ​ള​വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത ആ​ശു​പ​ത്രി​ക​ളി​ല്‍ സ​മ​രം തു​ട​രും. ശ​മ്പ​ള​ത്തി​ല്‍ 5,000 രൂ​പ വ​ര്‍ധി​പ്പി​ക്കാ​മെ​ന്ന ചി​ല മാ​നേ​ജ്‌​മെ​ന്റു​ക​ളു​ടെ നി​ര്‍ദേ​ശം അ​സോ​സി​യേ​ഷ​ന്‍ ത​ള്ളി.

Tags:    
News Summary - nurses strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.