തൃശൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ചൊവ്വാഴ്ച മുതൽ പണിമുടക്കിലേക്ക്. 72 മണിക്കൂർ നീളുന്ന പണിമുടക്കിനിടെ ഐസിയു ജോലികളിൽ നിന്നുൾപ്പെടെ വിട്ടുനിൽക്കുമെന്നാണ് നഴ്സുമാരുടെ സംഘടനകൾ അറിയിച്ചിരിക്കുന്നത്.
പ്രതിദിന വേതനം 1,500 രൂപയായി ഉയർത്തുക, 50ശതമാനം ഇടക്കാല ആശ്വാസം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജില്ല ലേബർ ഓഫീസറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ സമരപ്രഖ്യാപനം നടത്തിയത്.
ജില്ലയിലെ 28 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കുന്നത്. നേരത്തെ ഇടക്കാല ആശ്വാസത്തുക അനുവദിച്ച സണ്‍, മലങ്കര ആശുപത്രികളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് മുന്നിൽക്കണ്ട് രോഗികളെ ജില്ലയ്ക്ക് പുറത്തുള്ള ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികൾ പല ആശുപത്രികളും സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.