Posted On
date_range Updated On
date_range അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ആലപ്പുഴയിൽ നഴ്സ് മരിച്ചു
ആലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ആലപ്പുഴയിൽ നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്‍റെയും അമ്പിളിയുടെയും മകളായ 26കാരി ആര്യമോൾ ആണ് മരിച്ചത്. വിദേശ ജോലിക്കായി ബംഗളൂരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുമ്പാണ് ആര്യ ആലപ്പുഴയിൽ തിരിച്ചെത്തിയത്. ഒരു മാസം മുമ്പാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അപ്പോൾ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.
വീണ്ടും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.